3000 വോട്ടിന് ഉദുമ പിടിക്കും,34 വർഷത്തെ ചരിത്രം തിരുത്തും; ഞെട്ടിക്കുന്ന കണക്കുമായി കോൺഗ്രസ് റിപ്പോർട്ട്
കാസർഗോഡ്; 2016 ൽ ജില്ലയിൽ ആകെയുള്ള 5 മണ്ഡലങ്ങളിൽ മൂന്ന് മണ്ഡലങ്ങളിൽ എൽഡിഎഫും രണ്ട് മണ്ഡലങ്ങളിൽ യുഡിഎഫുമായിരുന്നു വിജയിച്ചിരുന്നത്. ഇത്തവണയും മൂന്ന് സീറ്റുകളിൽ ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കാനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. എന്നാൽ എൽഡിഎഫിന്റെ വിജയം രണ്ടിലൊതുക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. കുത്തക മണ്ഡലമായ ഉദുമയിൽ ഇത്തവണ ചരിത്ര വിജയം നേടുമെന്നാണ് കോൺഗ്രസ് കണക്ക്.
ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

34 വർഷത്തിന് മുൻപ്
34 വർഷം മുൻപാണ് കോൺഗ്രസ് അവസാനമായി കാസർഗോഡ് ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. 1987 ൽ ഉദുമയിലായിരുന്നു ഇത്. നിലവിലെ കെപിസിസി ജനറൽ സെക്രട്ടറി കെപി കുഞ്ഞിക്കണ്ണനായിരുന്നു മണ്ഡലം പിടിച്ചത്. സിപിഎമ്മിലെ കെ പുരുഷോത്തമനെ 7845 വോട്ടുകൾക്കായിരുന്നു കെപി കുഞ്ഞിക്കണ്ണൻ പരാജയപ്പെടുത്തിയത്.

2016 ലെ പോരാട്ടം
എന്നാൽ പിന്നീട് ഇങ്ങോട്ട് 34 കൊല്ലമായി മണ്ഡലത്തില‍് നിലംതൊടാൻ പോലും കോൺഗ്രസിന് സാധിച്ചിരുന്നില്ല. ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കിയിട്ട് പോലും ഉദുമ എൽഡിഎഫിനൊപ്പം തന്നെ ഉറച്ച് നിന്നു. 2016 ൽ ഏത് വിധേനയും മണ്ഡലം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ സാക്ഷാൽ കെ സുധാകരനെ തന്നെ കോൺഗ്രസ് ഇറക്കി നോക്കി.

കടുത്ത മത്സരം
ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മണ്ഡലത്തിൽ നടന്നത്. എന്നാൽ കടുത്ത പോരാട്ടത്തിനൊടുൽ 3832 വോട്ടിന് സുധാകരൻ പരാജയപ്പെട്ടു. സിറ്റിംഗ് എംഎൽഎയായ കെ കുഞ്ഞിരാമൻ 66847 വോട്ടുകൾക്കായിരുന്നു മണ്ഡലം നിലനിർത്തിയത്.അതേസമയം ഉദുമ നിലനിര്‍ത്താന്‍ നേരിയ ഭൂരിപക്ഷത്തിലെ വിജയം സിപിഎമ്മിൽ കടുത്ത ആശങ്കയ്ക്കായിരുന്നു വഴിവെച്ചത്. 2011 ൽ 11380 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കെ കുഞ്ഞിരാമൻറെ വിജയം.

കോൺഗ്രസ് റിപ്പോർട്ട്
2016 ലെ കണക്കുകളിൽ പ്രതീക്ഷ അർപ്പിച്ചായിരുന്നു കോൺഗ്രസ് ഇക്കുറി ഉദുമയിൽ പോരാട്ടത്തിന് ഇറങ്ങിയത്. പെരിയ ബാലകൃഷ്ണനായിരുന്നു കോൺഗ്രസിനായി ഇവിടെ മത്സരിച്ചത്. ഇക്കുറി മണ്ഡലത്തിൽ അട്ടിമറി വിജയം ഉറപ്പിക്കുകയാണ് കോൺഗ്രസ്,. കെപിസിസിക്ക് സമർപ്പിച്ച ഡിസിസി റിപ്പോർട്ടിലാണ് കാസർഗോഡിനും മഞ്ചേശ്വരത്തിനും ഒപ്പം ഉദുമയിലും വിജയിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നത്.

3000 വോട്ടുകൾ
കുറഞ്ഞത് 3000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്നാണ് കോൺഗ്രസ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ തവണ ബിജെപി കൂടുതൽ വോട്ടുകൾ പിടിച്ച പാലക്കുന്ന്, ഉദുമ ,തൃക്കണ്ണാട് മണ്ഡലങ്ങളിൽ വോട്ടുകൾ കോൺഗ്രസിന്റെ പെട്ടിയിലായെന്ന് നേതൃത്വം കരുതുന്നു.

4000 വോട്ടുകൾ
മാത്രമല്ല എൽഡിഎഫ് വലിയ പ്രതീക്ഷ പുലർത്തുന്ന ദേലംപാടി, കുറ്റിക്കോല്‍, ബേഡകം, മേഖലയില്‍ ഇത്തവണ കാറ്റ് മാറി വീശുമെന്നാണ് കോൺഗ്രസ് ഉറപ്പിക്കുന്നത്. 12,000 പുതിയ വോട്ടുകൾ ഉള്ള മണ്ഡലത്തിൽ കുറഞ്ഞത് 4000 വോട്ടുകളെങ്കിലും കിട്ടിയാൽ വിജയം ഉറപ്പിക്കാൻ കോൺഗ്രസിന് ആകും. ഇത് ലഭിച്ചെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ് കേന്ദ്രങ്ങൾ.

തദ്ദേശ കണക്കുകൾ
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വിജയം ഇടതുപക്ഷത്തിനൊപ്പമായിരുന്നുവെങ്കിലും സിപിഎമ്മിൽ നിന്ന് പുല്ലൂർ-പെരിയ പഞ്ചായത്തുകൾ പിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. ഇത് പാർട്ടിയുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. ഇവിടങ്ങളിലും അട്ടിമറി കോൺഗ്രസ് ഉറപ്പിക്കുന്നു.
Recommended Video

അത്ഭുതം നടക്കില്ലെന്ന് സിപിഎം
34 വർഷം കഴിഞ്ഞ് കാസർഗോഡ് ലോക്സഭ മണ്ഡലം പിടിച്ച രീതിയിൽ നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് മണ്ഡലത്തിൽ തിരിച്ച് വരവ് നടത്തുമോയെന്ന് അറിയാൻ ഇനി 9 നാൾ കൂടി കാത്തിരിക്കണം. അതേസമയം കോൺഗ്രസിന്റെ പ്രതീക്ഷകൾ അസ്ഥാനത്താകുമെന്നും മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞാലും സംസ്ഥാനക്കമ്മിറ്റി അംഗമായ സിഎച്ച് കുഞ്ഞമ്പു തന്നെ വിജയിക്കുമെന്നും സിപിഎം പറയുന്നു.
വ്യത്യസ്ത ലുക്കില്‍ മസൂം ശങ്കര്‍; നടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം
-
മഞ്ഞുരുക്കാൻ പിണറായി നേരിട്ട് എത്തുമോ? പാർട്ടിയിൽ തുടരുന്ന കാര്യത്തിൽ ജി സുധാകരന് മൗനം തന്നെ, അനുനയ നീക്കങ്ങൾ -
'ദിലീപേട്ടൻ ആ നടന്റെ പേരിൽ എന്നെ കുറേ കളിയാക്കി, മഞ്ജു ചേച്ചിയും അവിടെ ഉണ്ടായിരുന്നു'; കാവ്യ മാധവൻ പറഞ്ഞത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ












Click it and Unblock the Notifications