തമിഴ്നാട് നിന്നും കേരളത്തിലേക്ക് മീൻ എത്തി; 8 പെട്ടിയിൽ അഴുകിയത്; പിടികൂടി ഉദ്യോഗസ്ഥർ
കാസർഗോഡ്: കേരളത്തിലെ ഭക്ഷ്യ വിതരണ മേഖലയിൽ വലിയ പരിശോധനകളാണ് ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്നത്. ഇതിന് പിന്നാലെ, ജില്ലയിലെ മാർക്കറ്റിൽ നിന്നും 200 കിലോഗ്രാം പഴകിയ മീൻ പിടിച്ചെടുത്തു.തമിഴ്നാട്ടിൽ നിന്നും എത്തിച്ച മത്സ്യങ്ങളാണ് ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും കാസർഗോഡ് നഗരസഭയും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ഇന്ന് രാവിലെ ആയിരുന്നു പരിശോധന.
പിടികൂടിയ മീനുകളിൽ കൂടുതലും മത്തി വിഭാഗത്തിൽപ്പെട്ട മീനുകളാണ്. തമിഴ്നാട്ടിൽ നിന്നും രാവിലെ 5 മണിയോടെയാണ് കാസർഗോഡ് മാർക്കറ്റിലേക്ക് മീൻ എത്തിയത്. അമ്പത് പെട്ടി മീൻ ആയിരുന്നു ആകെ ഉണ്ടായിരുന്നത്. ഇതിൽ എട്ട് പെട്ടി മീനുകളാണ് പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തത്.

ശീതീകരിച്ച വാഹനത്തിൽ ഐസ് ഇട്ട പെട്ടികളിൽ ആയിരുന്നു കാസർഗോഡ് മീൻ എത്തിയത്. വകുപ്പുകൾ പരിശോധനയിൽ അഴുകിയ മീനുകൾ ആണെന്ന് കണ്ടെത്തി. ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചെറുവത്തൂരില്‍ ഷവർമ കഴിച്ച് 16 - കാരി മരണപ്പെട്ട സംഭവത്തിന് പിന്നാലെ ആണ് കേരളത്തിലെ ഭക്ഷ്യ വിതരണ മേഖലയിൽ പരിശോധന കർശനമാക്കിയത്.
മെയ് 1 നായിരുന്നു കാസര്‍കോട് ചെറുവത്തൂരില്‍ ഷവർമ കഴിച്ച് വിദ്യാർത്ഥി മരിച്ചത്. പതിനാറുകാരിയായ കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദയാണ് മരണപ്പെട്ടത്. ഏപ്രിൽ 30, മെയ് 1 തീയതികളിലായി 14 പേർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ചെറുവത്തൂര്‍ ടൗണില്‍ പ്രവർത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ് ഇവർ ഷവർമ കഴിച്ചത്. തുടർന്ന് എന്ന ശക്തമായ പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏപ്രിൽ 29 , 30 എന്നീ ദിവസങ്ങളിൽ ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ വാങ്ങി കഴിച്ചവർക്കാണ് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.
അതേസമയം, ചെറുവത്തൂരിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് മരണപ്പെട്ട ദേവനന്ദ മെയ് 1 ന് രാവിലെ ചികിത്സ തേടി എത്തിയത്. ഷവർമ കഴിച്ചതിന് പിന്നാലെ ദേവനന്ദയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായി തീർന്നിരുന്നു. ഉടൻ തന്നെ ദേവനന്ദയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ചയോടെ മരിക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും കർശന പരിശോധന നടത്തി വരികയാണ്. ഇന്നലെ മാത്രം കേരളത്തിലെ 110 ഹോട്ടലുകളാണ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്.
ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനയെ തുടർന്നായിരുന്നു നടപടി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉൾപ്പെടെ ആകെ 110 ഹോട്ടലുകളാണ് കേരളത്തിൽ അടച്ചുപൂട്ടിയത്. സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്.
1132 പരിശോധനകളാണ് ഇക്കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ നടന്നത്. ഇതിൽ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്തതും വൃത്തിഹീനം ആയതും ആയ കടകൾക്ക് എതിരെയാണ് നടപടി എടുത്തത്. ഇതിനുപുറമേ , 347 സ്ഥാപനങ്ങൾക്ക് ഭക്ഷ്യ വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തു. തിരുവനന്തപുരത്ത് മാത്രം ഇന്നലെ 7 ഹോട്ടലുകൾക്ക് എതിരെയും നടപടി സ്വീകരിച്ചു. ഹോട്ടൽ മഹാരാജ (നെയ്യാറ്റിൻകര ), എസ്ക (കല്ലിയൂർ ), ഡി ഫോർ കിച്ചൻ (നെയ്യാറ്റിൻകര ), രാജേഷ് ബേക്കറി (ധനുവച്ചപുരം ), ആമിയ ഹോട്ടൽ (ധനുവച്ചപുരം), ഷാജി ഹോട്ടൽ ( ധനുവച്ചപുരം), മാഷ ( പാറശ്ശാല ) എന്നിവയാണ് പൂട്ടിയത്.
വയനാട്ടിൽ ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്ത 3 ഹോട്ടലുകൾ അടയ്ക്കാൻ വകുപ്പ് നോട്ടീസ് നൽകി. മേപ്പാടി, അമ്പലവയൽ, പനമരം എന്നിവിടങ്ങളിലെ ഹോട്ടലുകളാണ് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് അടച്ചുപൂട്ടിയത്. എന്നാൽ, കോട്ടയം ജില്ലയിലെ 18 സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ഇവയിൽ 6 ഇടങ്ങളിൽ മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തു.
എറണാകുളത്ത് എംജി റോഡിലും കലൂരിലും ഹോട്ടലുകളിൽ പരിശോധന നടന്നു. രണ്ട് ഹോട്ടലുകൾ അടപ്പിച്ചു. അപാകതകൾ പരിശോധിക്കാൻ ആവശ്യപ്പെട്ട് 4 സ്ഥാനപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി 140 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്ക് വേണ്ടി അയച്ചു.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications