കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേശ്വരത്ത് ഇക്കുറി താമര വിരിയോ? ഏഷ്യാനെറ്റ് - സീ ഫോ‍ർ പോസ്റ്റ് പോൾ ഫലം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഇക്കുറി ശക്തമായ ത്രികോണ പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 2016 ൽ 89 വോട്ടിന് കൈവിട്ട മണ്ഡലം പിടിക്കാൻ ഇക്കുറി അരയും തലയും മുറുക്കിയാണ് ബിജെപി ഇറങ്ങിയത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ തന്നെയാണ് ബിജെപി രംഗത്തിറക്കിയത്. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എകെഎം അഷ്റഫിനെയാണ് യുഡിഎഫ് മത്സരിപ്പിച്ചത്. വിവി രമേശനായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.

മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

നേമം കഴിഞ്ഞാൽ

നേമം കഴിഞ്ഞാൽ

നേമം കഴിഞ്ഞാൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണ ഉയർന്ന പോളിംഗ് ആണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. 76.81 ശതമാനമായിരുന്നു ഇത്തവണത്തെ പോളിംഗ്. എൻമകജെ, മീഞ്ച, പൈവളികെ പഞ്ചായത്തുകളിലെ എൻഡിഎ സ്വാധീന മേഖലകളില്ലാം പോളിങ് എണ്‍പത് ശതമാനം കടന്നിരുന്നു.

ഉയർന്ന പോളിംഗ്

ഉയർന്ന പോളിംഗ്

ഇതിന് മുമ്പ് മഞ്ചേശ്വരത്തെ ഏറ്റവും ഉയര്‍ന്ന പോളിങ് 2016 ലായിരുന്നു. അന്ന് 76.31 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ സിറ്റിങ് സീറ്റില്‍ മുസ്ലിം ലീഗിന് വിജയിക്കാന്‍ സാധിച്ചത് 89 വോട്ടുകള്‍ക്ക് മാത്രം.അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി കേന്ദ്രങ്ങൾ.

പ്രവചനം ഇങ്ങനെ

പ്രവചനം ഇങ്ങനെ

ശക്തമായ പ്രചരണമായിരുന്നു പാർട്ടി ഇവിടെ കാഴ്ച വെച്ചതും. എന്നാൽ ബിജെപിയുടെ പ്രവർത്തനങ്ങളെല്ലാം ഇക്കുറിയും മണ്ഡലത്തിൽ വിജയം കാണില്ലെന്നാണ് ഏഷ്യാനെറ്റ് പ്രീ പോൾ സർവ്വേ ഫലം പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മണ്ഡലത്തിൽ നടന്നതെങ്കിലും അവസാന നിമിഷം നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്.

ഇടതുപക്ഷത്തിന് അധികാരത്തുടർച്ച പ്രവചിച്ച് റിപ്പബ്ലിക്-സിഎന്‍എക്‌സ് സർവേ, ബിജെപിക്ക് സീറ്റില്ലഇടതുപക്ഷത്തിന് അധികാരത്തുടർച്ച പ്രവചിച്ച് റിപ്പബ്ലിക്-സിഎന്‍എക്‌സ് സർവേ, ബിജെപിക്ക് സീറ്റില്ല

English summary
Manjeshwaram Exit Poll 2021: K Surendran wil loss, UDF will win by a slim majority; Asianet exit poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X