Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേശ്വരം കെ സുരേന്ദ്രനെ കൈവിട്ടു: യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്‌റഫിന് ജയം

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ നിർണ്ണായക പോരാട്ടം നടന്ന മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്‌റഫ് ആണ് മഞ്ചേശ്വരത്ത് വിജയിച്ചിട്ടുള്ളത്. ആദ്യമെണ്ണിയ തപാല്‍ വോട്ടുകളുടെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ് തന്നെയാണ് ലീഡ് ചെയ്തിരുന്നത്. ഇടക്ക് ലീഡ് കുറഞ്ഞെവെങ്കിലും മണ്ഡലത്തിൽ ഒടുവിൽ വിജയമുറപ്പിക്കുകയായിരുന്നു.

തൊട്ടുപിന്നിൽ എൻഡിഎ ടിക്കറ്റിൽ മത്സരിച്ച കെ സുരേന്ദ്രനാണ്. കഴിഞ്ഞ തവണ വെറും 89 വോട്ടുകൾക്ക് മഞ്ചേശ്വരത്ത് പരാജയപ്പെട്ട കെ സുരേന്ദ്രനെ തന്നെയിറക്കി മഞ്ചേശ്വരം പിടിച്ചെടുക്കാമെന്ന് കരുതിയ ബിജെപിക്ക് ഇത്തവണയും തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന കാസർഗോഡ് കർണാടകത്തിൽ നിന്നുള്ള ബിജെപി നേതാക്കളടക്കം പ്രചാരണത്തിനായി എത്തിയിരുന്നുവെങ്കിലും ഇതൊന്നും ഗുണം ചെയ്തില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്. അതേ സമയം തന്നെ കെ സുരേന്ദ്രൻ മത്സരിച്ച റാന്നിയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

 akm-ashraf1-161

നല്ല വിജയ പ്രതീക്ഷയുണ്ടെന്നും നല്ല മുന്നേറ്റം എന്‍ഡിഎ കാഴ്ച വയ്ക്കുമെന്നുമായിരുന്നു ഫലം പുറത്തുവരുന്നതിന് മുമ്പ് മാധ്യമങ്ങളോട് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. എൻഡിഎ നേരത്തെ പ്രതീക്ഷ വെച്ച സീറ്റുകള്‍ എല്ലാം ലഭിക്കുമെന്നും സംസ്ഥാനത്ത് ശക്തമായ മൂന്നാം ബദല്‍ കേരളത്തില്‍ ഉയര്‍ന്നുവരുമെന്നുള്ള ആത്മവിശ്വാസവും സുരേന്ദ്രൻ പങ്കുവെച്ചിരുന്നു. . എക്‌സിറ്റ് പോളുകളെ അപ്പാടെ തള്ളിയ സുരേന്ദ്രൻ കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനും യുഡിഎഫിനും ബദലായി എൻഡിഎ ഉയർന്നുവരുമെന്നുള്ള പ്രതീക്ഷയും പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+