Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേശ്വരം കോഴക്കേസ് പാതിവഴിയില്‍; കുറ്റപത്രം സമര്‍പ്പിച്ചില്ല, കേസിന്റെ ഭാവിയില്‍ ആശങ്കയെന്ന് കെ സുന്ദര

കാസര്‍ഗോഡ്: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപണം. കേസ് രജിസ്റ്റര്‍ ചെയ്തിട്ട് പത്ത് മാസം കഴിഞ്ഞിട്ടും കുറ്റപത്രം എങ്ങുമെത്തിയില്ലെന്നും കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് സാക്ഷിയായ കെ സുന്ദര പറഞ്ഞു. മീഡിയവണ്ണിനോടായിരുന്നു സുന്ദരയുടെ പ്രതികരണം. കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ് അന്വേഷിക്കുന്നത്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന വിവി രമേശന്‍ ആയിരുന്നു സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രനെതിരെ പരാതി നല്‍കിയത്.

ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന തനിക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിന് രണ്ട് ലക്ഷം രൂപയും ഫോണും നല്‍കിയെന്നായിരുന്നു സുന്ദര വെളിപ്പെടുത്തിയത്. കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടക്കത്തില്‍ മൊഴിയെടുപ്പ് ഉള്‍പ്പടെ നടന്നെങ്കിലും ഇപ്പോള്‍ അന്വേഷണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കേസില്‍ സാക്ഷിയായ സുന്ദരയുടെ ജീവന് ഭീഷണിയുള്ളതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പിന്‍വലിച്ചു. കേസിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സുന്ദര പറഞ്ഞു.

kerala

കേസില്‍ പ്രധാന പ്രതിയാണ് കെ സുരേന്ദ്രന്‍. കേസില്‍ നിര്‍ണായക തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്. കൂടാതെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത് കെ സുരേന്ദ്രന്‍ കാസര്‍കോട് താമസിച്ച ഹോട്ടലില്‍ വച്ചായിരുന്നു. ഈ ഹോട്ടലില്‍ സുരേന്ദ്രന്‍ താമസിച്ചിട്ടില്ല എന്നായിരുന്നു മൊഴി. ഇത് കളവമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Recommended Video

cmsvideo
    കേരളം; മഞ്ചേശ്വരം കോഴക്കേസ്; ഒരു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല

    യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററും കെ സുരേന്ദ്രന്‍ അടുത്ത ആളുമായ സുനില്‍ നായിക്കാണ് സുന്ദരയ്ക്ക് കോഴ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തിരുന്നു. മുന്‍ ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് എന്നിവരുള്‍പ്പെടെ ആറ് നേതാക്കളെയാണ് പ്രതി ചേര്‍ത്തത്. സുനില്‍ നായിക് ആണ് തനിക്ക് വീട്ടിലെത്തി പണം കൈമാറിയതെന്ന് സുന്ദരയുടെ മാതാവായ ബേഡ്ജി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പണം കൈമാറുമ്പോള്‍ സുന്ദരയുടെ സഹോദരിയുടെ മകന്റെ ഭാര്യ അനുശ്രീയും വീട്ടിലുണ്ടായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+