• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അഞ്ജനയെ കൂട്ടുകാര്‍ കൊണ്ടുപോയി ഇല്ലാതാക്കിയതാണ്; ആരോപണവുമായി അമ്മ മിനി

കാസര്‍കോട്: അഞ്ജനയുടെ മരണത്തില്‍ കൂട്ടുകാര്‍ക്കെതിരെ ആരോപണവുമായി മാതാവ് മിനി. അഞ്ജനയെ കൂട്ടുകാർ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും അവര്‍ ആരോപിക്കും. ' അഞ്ജന ഒരിക്കലും ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യില്ല. അവളെ കൊണ്ടുപോയി ഇല്ലാതാക്കിയതാണ്' -ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മിനി പറഞ്ഞു. അഞ്ജനയുടെ മരണത്തിന് പിന്നില്‍ നാലോളം കൂട്ടുകാര്‍ക്ക് പങ്കുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് അഞ്ജന ഇവരുമായി കൂട്ടുക്കെട്ടിലാവുന്നത്. ഇവരുടെകൂടെ അഞ്ജന കുറച്ചുനാൾ താമസിച്ചിട്ടുണ്ട്. സ്ഥിരമായി വീട്ടിലേക്കു വന്നിരുന്ന മോൾ രണ്ടു മാസത്തോളം. പിന്നീട് രണ്ട് മാസത്തോളം വീട്ടിലേക്ക് വരാതായതോടെയാണ് അവളെ വീട്ടിലേക്ക് ബലമായി പിടിച്ചോണ്ട് വന്നത്. ചികിത്സക്കിടെ നടത്തിയ പരിശോധനയിലാണ് രക്തത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം കണ്ടെത്തിയത്. അതിന് ശേഷം ചികിത്സ തിരുവനന്തപുരത്ത് ഒരു ഡീഅഡിക്‌ഷൻ സെന്ററിലാക്കി.

പിന്നീട് അസുഖമൊക്കെ മാറി വീട്ടിലേക്ക് മടങ്ങിയപ്പോഴാമ് കോളേജില്‍ എന്തോ പരിപാടിയുണ്ടെന്നും പറഞ്ഞ് രണ്ട് കൂട്ടുകാരികള്‍ വിളിച്ചത്. അവര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് കോളേജിലേക്ക് വീണ്ടും പോയത്. പിന്നീട് ഫോണിലൂടെയാണ് വീട്ടിലേക്ക് വരില്ലെന്ന് അവള്‍ വളിച്ചു പറഞ്ഞത്. പിന്നീട് വിവരം ഒന്നും ഇല്ലാതായതോടെയാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട്ട് ഒരു സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുർഗ് പോലീസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

വീട്ടിലേക്ക് പോവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ അഞ്ജനയെ കോഴിക്കോടെ സ്വദേശിനിയായ ഒരു യുവതിക്കൊപ്പം പോവാന്‍ കോടതി അനുവദിക്കുകയായിരുന്നു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീടുള്ള നാളുകളിലെ താമസം. ഇവിടെ നിന്നാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയതെന്നും അമ്മ പറയുന്നു.

സുഹൃത്തുക്കളോടൊപ്പം ഗോവയിലെക്ക് പോയ അഞ്ജനെ മെയ് 13 നാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇവര്‍ താമസിച്ച റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ഗോവ പോലീസ് അറിയിച്ചത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാഞ്ഞങ്ങാട് പോലീസില്‍ നേരത്തെ പരാതി നല്‍കുകയും ചെയ്തിരുന്നു.

സൂരജ് കൊണ്ടുവന്ന വലിയ ബാഗിൽ മൂർഖനോ? യൂട്യൂബിൽ പാമ്പുകളെ തിരഞ്ഞു! ആ രാത്രി ഉത്രയ്ക്ക് സംഭവിച്ചത്!

മൺസൂൺ വരെ കാത്ത് നിൽക്കില്ല, കേരളത്തിൽ ഈ മാസം അവസാനം മുതൽ സാധാരണയിൽ കവിഞ്ഞ് മഴ!

ദിഗ്വിജയ് സിംഗിനെ ഒതുക്കാൻ കമൽനാഥ്! കോൺഗ്രസ് കൈപ്പിടിയിൽ! ബംഗ്ലാവിൽ നിർണായക യോഗം!

English summary
anjana harish's death: mini's reaction on her daughter's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X