Get Updates
Get notified of breaking news, exclusive insights, and must-see stories!

തെളിയുന്നത് നീതിയുടെ വെളിച്ചം; പെരിയ കേസില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അഞ്ച് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നീതി പുലരുന്ന കാലം വിദുരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നീതിയുടെ വെളിച്ചമാണ് തെളിയുന്നത്. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാന്‍ സുപ്രീംകോടതി വരെ പോയിട്ടും രക്ഷ കിട്ടിയില്ല. സത്യത്തെ കുഴിച്ചുമൂടാന്‍ അവര്‍ക്ക് സാധിച്ചില്ല. കൊലയാളികള്‍ ശിക്ഷിക്കപ്പെടണം. അക്രമികള്‍ തുറങ്കിലടക്കുന്ന ഒരുനാള്‍ വരുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അഞ്ച് സിപിഎം നേതാക്കളെ സിബിഐ ഇന്ന് അറസ്റ്റ് ചെയ്തത്. സിപിഎം ബ്രാഞ്ച് സെക്രട്ടരി രാജു, റജി വര്‍ഗീസ്, ഹരിപ്രസാദ്, സുരേന്ദ്രന്‍, ശാസ്താ മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വ്യാഴാഴ്ച എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കും. ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠന്‍ കേസില്‍ പ്രതിയാണ്. ഇയാളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കുടാതെ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരെയും ചോദ്യം ചെയ്തിരുന്നു. പ്രതികളെ സംരക്ഷിച്ചു, തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നിവയാണ് ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരായ ആരോപണം.

o

2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ട് കൃപേഷിനെയും ശരത് ലാലിനെയും വാഹനത്തിലെത്തിയ ഒരു സംഘം ബൈക്ക് തടഞ്ഞ് കൊലപ്പെടുത്തിയത്. രക്ഷപ്പെട്ട പ്രതികള്‍ രക്തം പുരണ്ട വസ്ത്രങ്ങള്‍ പള്ളിക്കര പഞ്ചായത്തിലെ ചില സ്ഥലങ്ങളില്‍ വച്ച് കത്തിച്ചുകളഞ്ഞു. ശേഷം ഒളിവില്‍ പോകുകയായിരുന്നു. സിപിഎം നേതാക്കളാണ് പ്രതികള്‍ക്ക് രക്ഷ ഒരുക്കിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഒന്നാം പ്രതി പീതാംബരനാണ്. ഇയാള്‍ ഉള്‍പ്പെടെ 14 പ്രതികള്‍ അറസ്റ്റിലായിരുന്നു. മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വലിയ തുക ചെലവഴിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ഇങ്ങനെ...

പെരിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍, കുറ്റക്കാരായ സിപിഎം നേതാക്കളെ ഇന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ തെളിയുന്നത് നീതിയുടെ വെളിച്ചമാണ്.
ഇരകള്‍ക്കൊപ്പം നില്‍കേണ്ടിയിരുന്ന സര്‍ക്കാര്‍ കൊലയാളികളായ
പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കുവാന്‍ വേണ്ടി കോടികളാണ് ഖജനാവില്‍ നിന്നും ചിലവഴിച്ചത്.
സിബിഐ അന്വേഷണത്തിനെതിരെ ഇടത് സര്‍ക്കാര്‍ സുപ്രീം കോടതി വരെ പോയിട്ടും സത്യത്തെ കുഴിച്ചു മൂടാനായില്ല.
രണ്ട് ജീവനുകള്‍ വെട്ടിമാറ്റിയ കൊലയാളികള്‍ ശിക്ഷിക്കപ്പെടണം.
കൊന്നവരും കൊല്ലിച്ചവരും തുറങ്കില്‍ അടയ്ക്കപ്പെടുന്ന ഒരു നാള്‍ വരും.
പ്രിയപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബാംഗങ്ങള്‍ക്കും, നമ്മുടെ പ്രസ്ഥാനത്തിനും നീതി ലഭിക്കണം.
നീതി പുലരുന്ന ഒരു പ്രഭാതം അകലെയല്ല..

ഹോട്ട് സ്‌റ്റൈല്‍ ലുക്കില്‍ നടി ജാന്‍വി കപൂര്‍; നടിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+