പോലീസ് ഹവാല പണം വെട്ടിക്കുന്നു, അന്വേഷണം വേണം; ഗുരുതര ആരോപണവുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ
കാസർകോഡ്: നിലമ്പൂർ എം എൽ എ പിവി അൻവറിന് പിന്നാലെ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കാസർകോഡ് എം എൽ എ എൻ എ നെല്ലിക്കുന്നത്. ഹവാല കേസിൽ പിടിക്കപ്പെടുന്ന തുക രേഖകളിൽ ചേർക്കാതെ പോലീസ് വെട്ടിക്കുന്നുവെന്നാണ് എം എൽ എ ആരോപിക്കുന്നത്. സംഭവത്തിൽ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും എം എൽ എ ചൂണ്ടിക്കാട്ടുന്നു.
'പോലീസ് തന്നെ ജനങ്ങളുടെ പണം അപഹരിക്കുകയും പൊന്ന് പൊട്ടിക്കുകയുമൊക്കെയാണ്. കാസർകോഡ് ജില്ലയിൽ ഹവാല പൊട്ടിക്കൽ ഇപ്പോൾ കുറച്ച് നാളുകളായി നടന്നുവരുന്നുണ്ട്. കാസർഗോഡ് 16 പോലീസ് സ്റ്റേഷനുകൾ ഉണ്ട്. ഈ പോലീസ് സ്റ്റേഷനുകളുടെ പരിധികളിലെല്ലാം ഹവാല എന്ന് പറയപ്പെടുന്ന പണം പിടിക്കപ്പെട്ടിട്ടുണ്ട്. അതിനൊക്കെ എന്താണ് സംഭവിച്ചത്? ആ പണമൊക്കെ രേഖകളാക്കിയിട്ടുണ്ടോ? ഇത് ഗുരുതര വിഷയമാണ്. വേലി തന്നെ വിളവ് തിന്നുമ്പോൾ എന്താണ് ശരിയാവുക?', അദ്ദേഹം പറഞ്ഞു.

2020 മുതൽ 2023 വരെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇതിൽ 1 കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തതെന്നുമാണ് എം എൽ എ ആരോപിക്കുന്നത്. ഇതിൽ പ്രതിയായ ഒരാൾ തന്നെ സമീപിച്ചു. അയാളുടെ കൈയ്യിൽ നിന്നും 7 ലക്ഷം പിടികൂടിയിട്ട് രേഖകളിൽ 2 ലക്ഷത്തോളം രൂപ കുറച്ചാണ് ചേർത്തിരിക്കുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്. ഈ സംഭവങ്ങളിൽ കൃത്യമായ അന്വേഷണവും എം എൽ എ ആവശ്യപ്പെട്ടു.












Click it and Unblock the Notifications