കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ: ഷവര്‍മയില്‍ ഇകോളി, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം

Google Oneindia Malayalam News

ചെറുവത്തൂര്‍: കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് വിഷബാധയുണ്ടായ സംഭവത്തില്‍ ഭക്ഷ്യസാമ്പിളുകളില്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഐസിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഷവര്‍മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികള്‍ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണല്‍ അനലിറ്റിക്കല്‍ സാബില്‍ പരിശോധിച്ചത്. മറ്റ് ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടോയെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കുന്നുണ്ട്.

ഐസിസിക്ക് എന്ത് കാര്യമെന്ന് സിദ്ദിഖ് ചോദിച്ചു, റോളില്ലെന്ന് ഇടവേള ബാബുവും പറഞ്ഞെന്ന് മാലാ പാര്‍വതിഐസിസിക്ക് എന്ത് കാര്യമെന്ന് സിദ്ദിഖ് ചോദിച്ചു, റോളില്ലെന്ന് ഇടവേള ബാബുവും പറഞ്ഞെന്ന് മാലാ പാര്‍വതി

1

വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെ ചെറുവത്തൂരിലെ കോഴിക്കടകളില്‍ അടക്കം ഭക്ഷ്യവകുപ്പ് വ്യാപക പരിശോധന നടത്തിയിരുന്നു. കൂള്‍ബാറിലെ ജീവനക്കാര്‍ ഷവര്‍മയുണ്ടാക്കാനായി ഇറച്ചി വാങ്ങിയ കോഴിക്കടയിലെ പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കോഴികളെ എവിടെ നിന്നാണ് എത്തിക്കുന്നതെന്ന കാര്യം അടക്കം പരിശോധിച്ചിരുന്നു. പെണ്‍കുട്ടി മരിച്ചതോടെ ഐഡിയല്‍ കൂള്‍ബാറിന് നേരെ ആക്രമണവുമുണ്ടായിരുന്നു. കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാനും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. കൂള്‍ബാറിന്റെ ചില്ലുകള്‍ ഒന്നാകെ കല്ലേറില്‍ തകര്‍ന്നിരുന്നു. വിദേശത്തുള്ള ഐഡിയല്‍ കൂള്‍ബാര്‍ ഉടമയെ വിളിച്ചുവരുത്തുമെന്നും പോലീസ് അറിയിച്ചിരുന്നു.

വൃത്തിഹീനമായ സാഹചര്യത്തിലാണ് കൂള്‍ബാറില്‍ ഷവര്‍മ നിര്‍മിച്ചിരുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൂള്‍ബാറിലേക്ക് ഇറച്ച് നല്‍കിയ കോഴിക്കട്ട ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ ഇടപെട്ട് അടപ്പിച്ചിരുന്നു. കുട്ടികള്‍ ഭക്ഷണം കഴിച്ച കൂള്‍ബാറിലേക്ക് ഇറച്ചി നല്‍കിയ കടയ്ക്ക് എതിരെയാണ് നടപടി. കോഴിക്കടയ്ക്ക് ലൈസന്‍സില്ലെന്നും കണ്ടെത്തിയിരുന്നു. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ബദരിയ എന്ന കടയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് അടപ്പിച്ചത്. അതേസമയം ഷിഗെല്ല, സാല്‍മണെല്ല, ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടോ എന്നുള്ള പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് മുപ്പതിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

ചെറുവത്തരൂലെ ഹോട്ടലുകളിലെല്ലാം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഐസ്‌ക്രീം വിതരണ കേന്ദ്രവും അടച്ച് പൂട്ടിയിരുന്നു. ഇത്തരത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കതുന്ന കൂള്‍ബാര്‍ ഉള്‍പ്പെടെയുള്ള കടകള്‍ അടച്ച് പൂട്ടാനും ചെറുവത്തൂര്‍ പഞ്ചായത്ത് യോഗത്തില്‍ തീരുമാനിച്ചു. കടകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കാനും തീരുമാനിച്ചു. അതേസമയം സംസ്ഥാനത്ത് രാത്രി ഭക്ഷണം വില്‍ക്കുന്ന കടകളില്‍ വ്യാപക പരിശോധന തുടങ്ങിയെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കര്‍ശന നടപടി ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ഉണ്ടാവുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

ബീഹാറില്‍ വോട്ടുബാങ്കിനെ പൊളിച്ച് തേജസ്വി, ആര്‍ജെഡി ഇനി പുതിയ പാര്‍ട്ടി, നിതീഷിന് വെല്ലുവിളിബീഹാറില്‍ വോട്ടുബാങ്കിനെ പൊളിച്ച് തേജസ്വി, ആര്‍ജെഡി ഇനി പുതിയ പാര്‍ട്ടി, നിതീഷിന് വെല്ലുവിളി

English summary
shawarma poisining food inspection: team found deadly virus in food items
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X