കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട് ജില്ലയിലും ഷിഗെല്ല; കാഞ്ഞങ്ങാട്ട് നാല് കുട്ടികളില്‍ രോഗ ബാധ സ്ഥിരീകരിച്ചു

Google Oneindia Malayalam News

കാസര്‍കോട്: കോഴിക്കോട് ഷിഗെല്ല വീണ്ടും സ്ഥിരീകരിച്ച് ഒരാഴ്ച്ച പിന്നിടും മുമ്പ് കാസര്‍കോട് ജില്ലയിലും ഷിഗെല്ല. കാഞ്ഞങ്ങാട്ടാണ് ഷിഗെല്ല വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ ഷവര്‍മ കഴിച്ച് കഴിഞ്ഞ ചികിത്സയിലുള്ളവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ മാസമാണ് കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയാപ്പയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനമുണ്ടായിരുന്നില്ല.

പാകിസ്താനിലേക്ക് പോ എന്ന് പറയും പോലെ; രാജി പ്രശ്‌നമല്ല, മണിയന്‍പ്പിള്ള രാജുവിനെതിരെ മാലാ പാര്‍വതിപാകിസ്താനിലേക്ക് പോ എന്ന് പറയും പോലെ; രാജി പ്രശ്‌നമല്ല, മണിയന്‍പ്പിള്ള രാജുവിനെതിരെ മാലാ പാര്‍വതി

1

നേരത്തെ കോഴിക്കോട് പുതിയാപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള എരഞ്ഞിക്കലിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം രോഗവ്യാപനമുണ്ടായിട്ടില്ലെന്നും, ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. എഴ് വയസ്സുള്ള പെണ്‍കുട്ടിക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഈ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. 2020 ഡിസംബറില്‍ കോഴിക്കോട് പതിനൊന്ന് വയസ്സുകാരന്‍ ഷിഗെല്ല രോഗം ബാധിച്ച് മരിച്ചിരുന്നു. മരണത്തിന് ശേഷം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു.

അന്ന് മരണാനന്തരര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതോടെ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക്കൂടി പിന്നീട് രോഗം വന്നത്. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത്. അതേസമയം കോഴിക്കോട് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ പ്രദേശത്തെ നൂറ് വീടുകളിലെ കിണറുകള്‍ ആരോഗ്യ വകുപ്പ് ക്ലോറിനേറ്റ് ചെയ്തിരുന്നു. പനി, വയറിളക്ക ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താനായി സര്‍വേയും നടത്തി. പ്രദേശത്ത് അഞ്ഞൂറോളം പേര്‍ പങ്കെടുത്ത വിരുന്നിന്റെ ഭാഗമായവരാണ് രോഗം സ്ഥിരീകരിച്ച കുട്ടിയും, രോഗം സംശയിക്കുന്ന കുട്ടിയും. രോഗബാധയുടെ പശ്ചാത്തലത്തില്‍ എരഞ്ഞിക്കല്‍ മേഖലയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്..

മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിലേക്ക് കടക്കുന്നതാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കും. വയറിളക്കത്തിന് പുറമേ വയറുവേദനയും ഛര്‍ദിയുമാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണം. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുന്‍കരുതല്‍.

അതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിളഅതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിള

English summary
shigella virus reported in kanhangad four kids test postive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X