കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജുഡീഷ്യറി ഇല്ലാതെ ജനാധിപത്യമില്ല; ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Google Oneindia Malayalam News

കാസറഗോഡ്: ജുഡീഷ്യറി എന്ന് ഇല്ലാതാകുന്നോ അന്ന് ജനാധിപത്യം ഇല്ലാതാകുമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ം
കോടതികൾക്ക് കഴിഞ്ഞ 30 വർഷമായി വലിയ മാറ്റങ്ങൾ ഒന്നുമില്ല. പരിമിതികൾക്കിടയിലും മികച്ച പ്രവർത്തനമാണ് ജുഡീഷ്യറി കാഴ്ച വയ്ക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ഇത്രയും ആത്മാർഥമായി പ്രവർത്തിക്കാൻ ഇന്ത്യൻ ജുഡീഷ്യറിക്കല്ലാതെ മറ്റാർക്ക് സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഹൊസ്ദുർഗ് കോടതി കോംപ്ലക്സ് നിർമാണത്തിന് ഭൂമി കൈമാറുന്ന ചടങ്ങും നവീകരിച്ച കെട്ടിടത്തിൽ കുടുംബ കോടതിയുടെയും എംഎസിടിയുടെ ക്യാംപ് സിറ്റിങ്ങ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 justram-166661694

എക്സിക്യൂട്ടീവ് ആയാലും പാർലമെന്റ് ആയാലും ലെജിസ്ലേറ്റീവ് ആയാലും ഒരോരുത്തരും അവരുടെ ഭാഗങ്ങൾ കൃത്യമായി ചെയ്തു കൊണ്ടിരിക്കുകയാണ്. ജുഡീഷ്യറിയെ ആശ്രയിക്കുന്നവർക്ക് അവരുടെ കണ്ണുകളിൽ നോക്കി അവർക്കു വേണ്ടത് ചെയ്തു കൊടുക്കുമ്പോഴാണ് നീതിബോധം ഉണ്ടാകുന്നത്. അവിടെ നമ്മൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരു ഘടകമായി മാറുന്നില്ല. എന്നാലും കോടതികളുടെ അടിസ്ഥാന സൗകര്യ വികസനം മുഖ്യഘടകമാണ്. കോടതിയുടെ അകത്ത് പ്രവർത്തിക്കുന്നവർക്ക് മാത്രമല്ല, കോടതിയെ ആശ്രയിക്കുന്നവർക്കും അടിസ്ഥാന സൗകര്യ വികസനം ആവശ്യമാണ്. 10 കോടിയാണ് ഹൊസ്ദുർഗ് കോടതിക്കായി അനുവദിച്ചതെന്ന് എം എൽ എ അറിയിച്ചിട്ടുണ്ട്.ഭാവി കൂടി നോക്കിയാകണം കെട്ടിടം നിർമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് പുതിയ കോടതി കെട്ടിടസമുച്ചയ നിര്‍മാണത്തിനായി ഹോസ്ദുര്‍ഗ് കോടതിയുടെ സമീപമുള്ള 1.45 ഏക്കര്‍ സ്ഥലം റവന്യുവകുപ്പ് ജുഡിഷ്യറി വകുപ്പിന് കൈമാറി. നിലവില്‍ പോക്‌സോ സ്‌പെഷ്യല്‍ കോടതി, സബ്‌കോടതി, രണ്ട് ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, മുന്‍സീഫ് കോടതി എന്നിവയും മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലൈംസ് ട്രിബ്യുണല്‍(എം.എ.സി.ടി.), കുടുംബ കോടതി എന്നിവയാണ് ഇവിടെയുള്ളത്.

English summary
There is no democracy without judiciary; High Court Judge Justice Devan Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X