Get Updates
Get notified of breaking news, exclusive insights, and must-see stories!

മതസ്‌പര്‍ധ വളർത്തുന്ന പ്രചരണം: കാസർഗോഡ് സ്ഥാനാർത്ഥിക്കെതിരെ നടപടി

കാസർഗോഡ്; മതസ്പർധ വളർത്തുന്ന പ്രചരണം നടത്തിയ സ്ഥാനാർത്ഥിക്കെതിരേയും മറ്റ്9 പേർക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ. ഈസ്റ്റ്- എളേരി പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ഉതകുന്ന രീതിയിലുള്ള നോട്ടീസ് അടിച്ചിറക്കി പ്രചരണം നടത്തിയ ഒന്‍പത് പേര്‍ക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ച പഞ്ചായത്തിലെ 16 ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിക്കെതിരെയുമാണ് നടപടി സ്വീകരിക്കുക.

election

ചിറ്റാരിക്കലിലെ കൊട്ടാരത്തില്‍ സണ്ണിയുടെയും ചിറ്റാരിക്കലിലെ ജോണി സെബാസ്റ്റ്യന്റെയും പരാതിയെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ റിപ്പോർട്ട് നൽകാനും നല്‍കാനും നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി കളക്ടർ അറിയിച്ചു.തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

അതേസമയം വീടുകയറിയിറങ്ങിയുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയിലും പൊതുയിടങ്ങളിലെ പ്രചരണങ്ങള്‍ക്കിടയിലും കോവിഡ് ചട്ടങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ അഭ്യർത്ഥിച്ചു.ഇതില്‍ വീഴ്ചവരുത്തുന്നവർക്കെതിരെ കേരള പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കും.

ജില്ലയില്‍ സി ആര്‍ പി സി 144 പ്രകാരമുള്ള നിരോധനാജ്ഞ പിന്‍വലിച്ചതിനാലും സെക്ടറൽ മജിസ്രേട്ടുമാരെ പിൻവലിച്ചതിനാലും അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ് പുനരാംരംഭിച്ചതിനാലും കോവിഡ് രോഗ വ്യാപന സാധ്യതയുള്ളതിനാല്‍ നടപടികൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+