തൃക്കരിപ്പൂരില്‍ ചെങ്കൊടിപാറിച്ച് എം രാജഗോപാലന്‍
കാസര്‍ഗോഡ്: തൃക്കരിപ്പൂരില്‍ ചെങ്കോട്ട നിലനിര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം രാജഗോപാലന്‍. 16348 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം രാജഗോപാലന്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍തഥി കെപി കുഞ്ഞിക്കണ്ണനും
ബിജെപി സ്ഥാനാര്‍തഥി എം ഭാസ്‌കരനും മത്സര രംഗത്തുണ്ടായിരുന്നു.
കാസര്‍ഗോഡ് ജില്ലയില്‍ കണ്ണൂരിനോട് അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലം. 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് മുന്നേ കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളും ഈ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ഹോസ്ദുര്‍ഗ് താലൂക്കിലെ നീലേശ്വരം മുനിസിപാലിറ്റിയും ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍, ചീമേനി, പിലിക്കോട്, പടന്ന, വലിയപറമ്പ എന്നീ പഞ്ചായത്തുകളും ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. ഇടതുപക്ഷത്തിനു വളക്കൂറുള്ള മണ്ഡലമാണ് തൃക്കരിപ്പൂര്‍. 1977 മുതല്‍ സ്ഥിരമായി സിപിഎം തന്നെയാണ് ജയിച്ചു വരുന്നത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 8765 വോട്ടിന്റെ ഭൂരിപക്,സത്തിലാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന കെ കുഞ്ഞിരാമന്‍ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെവി ഗംഗാധരന് 59106 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി ടി രാധാകൃഷ്മ് 5450 വോട്ടുകളുമാണ് ലഭിച്ചിരുന്നത്.












Click it and Unblock the Notifications