കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരുവർഷം 0.69 ശതമാനം വർദ്ധന, ഇതാണോ പൂർണ്ണമായ തിരിച്ചുവരവ്'; തോമസ് ഐസക്

ഇന്ത്യൻ സമ്പദ്ഘടന പൂർണ്ണമായും കോവിഡ് കെടുതികളിൽ നിന്ന് 2021-22-ൽ പുറത്തുവന്നോ ഇല്ലയോ എന്നതാണ് പ്രസക്തമായ ചോദ്യമെന്ന് ഐസക്

Google Oneindia Malayalam News
 thomas-1675223157.jpg -Pro

കൊച്ചി: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികളെ കുറച്ചുവയ്ക്കുകയും നേട്ടങ്ങളെ ഊതിവീർപ്പിക്കുകയുമാണ് സർക്കാർ പുറത്തുവിട്ട സാമ്പത്തിക സർവ്വേയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്.2022-23-ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൂലധനച്ചെലവ് ഗണ്യമായി ഉയർന്നുവെന്നു വീമ്പിളക്കുന്ന സാമ്പത്തിക സർവ്വേ മൊത്തം മൂലധനനിക്ഷേപത്തിന് എന്ത് സംഭവിക്കുന്നൂവെന്ന കാര്യത്തിൽ നിശബ്ദമാണ്. മൊത്തം ജിഡിപി എടുത്താലും 2019-20-ലെ സ്ഥിരവിലയിലുള്ള ജിഡിപി 145 ലക്ഷം കോടി രൂപയാണ്. 2020-21-ൽ അത് -6.6 ശതമാനം കുറഞ്ഞ് 136 ലക്ഷം കോടി രൂപയായി. 2021-22-ൽ 8.7 ശതമാനം ഉയർന്ന് 147 ലക്ഷം കോടി രൂപയായി. ശതമാന കണക്കിൽ വരുമാനവർദ്ധന വളരെ ഉയർന്നതാണെങ്കിലും 2019-20-നെ അപേക്ഷിച്ച് 1.38 ശതമാനം മാത്രമാണ്. ഒരുവർഷം 0.69 ശതമാനം വർദ്ധന. ഇതിനെയാണോ പൂർണ്ണമായ തിരിച്ചുവരവ് എന്നു വിശേഷിപ്പിക്കുന്നതെന്നും ഐസക് ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

സാമ്പത്തിക സർവ്വേ 2022-23-ന്റെ ഏറ്റവും നിർണ്ണായകമായ വാചകം ഒന്നാം അധ്യായത്തിലുണ്ട്. "ഇന്ത്യൻ സമ്പദ്ഘടന കോവിഡ് പകർച്ചവ്യാധിയുമായിട്ടുള്ള ഏറ്റുമുട്ടലിനുശേഷം മുന്നോട്ടുപോയി. മറ്റു രാജ്യങ്ങൾക്കുമുമ്പ് ധനകാര്യ വർഷം 2022-ൽ പൂർണ്ണ തിരിച്ചുവരവ് നടത്തി. അതുവഴി ധനകാര്യ വർഷം 2023-ൽ പകർച്ചവ്യാധിക്കു മുമ്പുള്ള വളർച്ചാപാതയിലേക്കു തിരിച്ചുവരാനുള്ള നിലയുറപ്പിച്ചിരിക്കുന്നു." തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികളെ കുറച്ചുവയ്ക്കുകയും നേട്ടങ്ങളെ ഊതിവീർപ്പിക്കുകയുമാണ് ഇക്കണോമിക് സർവ്വേ ചെയ്യുന്നത്.

.

മൊത്തം ജിഡിപി എടുത്താലും 2019-20-ലെ സ്ഥിരവിലയിലുള്ള ജിഡിപി 145 ലക്ഷം കോടി രൂപയാണ്. 2020-21-ൽ അത് -6.6 ശതമാനം കുറഞ്ഞ് 136 ലക്ഷം കോടി രൂപയായി. 2021-22-ൽ 8.7 ശതമാനം ഉയർന്ന് 147 ലക്ഷം കോടി രൂപയായി. ശതമാന കണക്കിൽ വരുമാനവർദ്ധന വളരെ ഉയർന്നതാണെങ്കിലും 2019-20-നെ അപേക്ഷിച്ച് 1.38 ശതമാനം മാത്രമാണ്. ഒരുവർഷം 0.69 ശതമാനം വർദ്ധന. ഇതിനെയാണോ പൂർണ്ണമായ തിരിച്ചുവരവ് എന്നു വിശേഷിപ്പിക്കുന്നത്? 2022-23-ലെ 7 ശതമാന വളർച്ചകൂടി കണക്കിലെടുത്താലും കഴിഞ്ഞ നാല് വർഷത്തെ ശരാശരി വളർച്ച കേവലം 3.19 ശതമാനം മാത്രമാണ്. ഇതാണ് യാഥാർത്ഥ്യം.

പ്രതിശീർഷ ജിഡിപി എടുത്താലോ? 2021-22-ലെ പ്രതിശീർഷ ജിഡിപി എടുത്താൽ 2019-20-നേക്കാൾ താഴ്ന്നതാണ്. വിതരണത്തിലെ അസമത്വമെല്ലാം മാറ്റിവച്ചാൽപ്പോലും ശരാശരി വരുമാനം എടുത്താൽ ഇന്ത്യക്കാരൻ കോവിഡുകാലത്തിനു മുമ്പുള്ളതിനേക്കാൾ താഴ്ന്ന വരുമാനത്തിലാണ് 2021-22-ൽ ജീവിച്ചത്. പിന്നെ എങ്ങനെയാണ് ആ വർഷം കോവിഡിന്റെ കെടുതിയിൽ നിന്ന് പുറത്തുകടന്നൂവെന്ന് അവകാശപ്പെടാനാവുക?

വളർച്ചയുടെ അടിസ്ഥാനസ്രോതസ് മൂലധന സ്വരൂപണമാണ്. ഒരുഘട്ടത്തിൽ ഇന്ത്യയിലെ മൊത്തം മൂലധനനിക്ഷേപം ജിഡിപിയുടെ 40 ശതമാനം വരെ ഉയർന്നതാണ്. അത് 2011 മുതൽ താഴേക്ക് ഇടിഞ്ഞ് 32-33 ശതമാനത്തിൽ എത്തിച്ചേർന്നു. കോവിഡ് കാലത്ത് 27 ശതമാനമായി താഴ്ന്നു. 2021-22-ൽ 30.7 ശതമാനമായി ഉയർന്നു. 2022-23-ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൂലധനച്ചെലവ് ഗണ്യമായി ഉയർന്നുവെന്നു വീമ്പിളക്കുന്ന സാമ്പത്തിക സർവ്വേ മൊത്തം മൂലധനനിക്ഷേപത്തിന് എന്ത് സംഭവിക്കുന്നൂവെന്ന കാര്യത്തിൽ നിശബ്ദമാണ്.

ഏറ്റവും തമാശ തൊഴിലില്ലായ്മയെക്കുറിച്ചുള്ള വിശകലനമാണ്. ഇന്ത്യാ സർക്കാരിന്റെ സർവ്വേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ ചെറിയ കുറവ് മുൻവർഷത്തെ അപേക്ഷിച്ച് 2022-23-ൽ ഉണ്ടായിട്ടുണ്ട്. പക്ഷേ ഗ്രാമീണ തൊഴിലില്ലായ്മ വർദ്ധിച്ചിരിക്കുകയാണ്. അതിന്റെ കണക്കോ ഗ്രാഫോ ഇല്ല. തൊഴിലുള്ളവരുടെ യഥാർത്ഥകൂലിയിൽ വർദ്ധനയേയില്ല. ഇത് ഗ്രാമീണമേഖലയിലെ രൂക്ഷമായ ജനങ്ങളുടെ ജീവിത തകർച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇതിന് എന്തെങ്കിലും പരിഹാരം നാളത്തെ ബജറ്റ് മുന്നോട്ടുവയ്ക്കുമോയെന്നു കാത്തിരുന്നു കാണാം.

ബജറ്റ് 2023: ആദായ നികുതിയില്‍ ഇളവ് വരുത്തുമോ, നിർമ്മല മാജിക്കിനായി കാത്ത് രാജ്യംബജറ്റ് 2023: ആദായ നികുതിയില്‍ ഇളവ് വരുത്തുമോ, നിർമ്മല മാജിക്കിനായി കാത്ത് രാജ്യം

English summary
'0.69 per cent rise in one year, is this a complete comeback';Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X