Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സ്യത്തൊഴിലാളികള്‍ക്ക് സർക്കാർ വക 1.5 കോടിയുടെ 10 ബോട്ട്: ഇത് തുടക്കം മാത്രമെന്ന് സജി ചെറിയാന്‍

ആലപ്പുഴ: പാവപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ വിതരണം ചെയ്യുന്ന ആഴക്കടൽ മത്സ്യബന്ധനബോട്ടുകൾ കൊല്ലത്ത് എത്തി. ബോട്ടുകള്‍ മെയ് നാലിന് മുഖ്യമന്ത്രി കൈമാറുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് മത്സ്യബന്ധനമേഖലയിൽ മാറ്റത്തിന്റെ വേലിയേറ്റമാണ് നടക്കുന്നതെന്ന്. അക്കൂട്ടത്തിലേക്ക് അഭിമാനത്തോടെയാണ് ഈ പദ്ധതി കൂടെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖലയാണ് മത്സ്യബന്ധന മേഖല. വർദ്ധിച്ച മത്സ്യബന്ധന സമ്മർദ്ദവും കാലാവസ്ഥാ വ്യതിയാനവും മൂലം തീരക്കടൽ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. തീരക്കടൽ മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ആഴക്കടലിൽ ഇപ്പോഴും പിടിച്ചെടുക്കപ്പെടാതെയുള്ള മത്സ്യ വിഭവങ്ങളായ ഓഷ്യാനിക് ട്യൂണ ഉൾപ്പെടെയുള്ള മത്സ്യ സമ്പത്ത് പ്രയോജനപ്പെടുത്താൻ കഴിയുംവിധം ആഴക്കടൽ മത്സ്യബന്ധനത്തിന് ഇവരെ പ്രാപ്തരാക്കുന്നതിന് സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണ് 1.57 കോടി രൂപ ചെലവിൽ നിർമിച്ച യന്ത്രവത്കൃത ബോട്ടുകൾ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് നൽകുന്നത്.

saji-cheriyan-

സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടം ഘട്ടമായി സുരക്ഷിതമായ യന്ത്രവത്കൃത മത്സ്യബന്ധന രീതിയിലേക്ക് പരിവർത്തനം ചെയ്യുക, അവരെ ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കി മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകിയത്. പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗങ്ങളായ 10 മത്സ്യത്തൊഴിലാളികൾ വീതം അടങ്ങുന്ന ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നും അദ്ദേഹം അറിയിച്ചു.

വർദ്ധിച്ച മത്സ്യ സംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എഞ്ചിൻ ശേഷി തുടങ്ങിയ ചില അധിക സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്പ് യാർഡ് രൂപകൽപന ചെയ്ത ബോട്ടുകൾ 1.57 കോടി രൂപ ചെലവിലാണ് നിർമിച്ചത്. 40% കേന്ദ്ര,സംസ്ഥാനസർക്കാരുകളുടെ സംയുക്ത വിഹിതവും 60% ഗുണഭോക്തൃ വിഹിതവുമാണ് വിഭാവനം ചെയ്തിരുന്നത്.

എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അത്രയും ഗുണഭോക്തൃ വിഹിതം വഹിക്കാൻ കഴിവില്ലാത്ത സാഹചര്യം പരിഗണിച്ച് മേൽപ്പറഞ്ഞ സർക്കാർ വിഹിതം കൂടാതെ ഓരോ യൂണിറ്റിനും കേരള സർക്കാർ 30.06 ലക്ഷം (ഗുണഭോക്ത്യ വിഹിതത്തിന്റെ 30%) രൂപയുടെ അധിക ധനസഹായം കൂടി അനുവദിച്ചു. ഗുണഭോക്തൃവിഹിതത്തിന്റെ ബാക്കി 70% തുക മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (CMEDP)യിലൂടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി 5% പലിശ നിരക്കിൽ വായ്പയായും അനുവദിച്ചു.

കൊച്ചിൻ ഷിപ് യാർഡിന്റെ കീഴിലുള്ള മാൽപെ യാർഡിൽ ഇതിനകം നിർമ്മാണം പൂർത്തീകരിച്ച 5 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന ചടങ്ങിന്റെ ഉദ്ഘാടനം 2023 മെയ് 4 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കൊല്ലം നീണ്ടകര പോർട്ട് വാർഫിൽ വച്ച്മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല് മുഖ്യാതിഥി ആയിരിക്കും. 10 ബോട്ടുകളാണ് ആദ്യഘട്ടത്തിൽ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് നൽകുന്നത്. മറ്റൊരു 10 ബോട്ടുകൾ കൂടെ ഈ വർഷം തന്നെ നൽകുവാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+