കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തി.. പക്ഷെ രണ്ട് മാസമായിട്ടും കാശ് കിട്ടിയില്ല; ദുരനുഭവം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: നികുതി വെട്ടിപ്പ് തടഞ്ഞ് ബില്ലുകള്‍ ചോദിച്ചു വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന ജി എസ് ടി വകുപ്പ് ഒരുക്കിയ ലക്കി ബില്‍ ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പിലെ വിജയിക്ക് ഇനിയും സമ്മാനത്തുക കൈമാറിയില്ല. കിളിമാനൂര്‍ സാജി ആശുപത്രിക്കു സമീപം ചിത്തിരയില്‍ പി സുനില്‍ കുമാറിനാണ് സമ്മാനത്തുകയായ 10 ലക്ഷം രൂപ ഇനിയും ലഭിക്കാത്തത്.

കാശിനായി ജി എസ് ടി വകുപ്പിനെ ബന്ധപ്പെടുമ്പോള്‍ ട്രഷറിയില്‍ പണം ഇല്ലെന്നും ഉണ്ടാകുമ്പോള്‍ അറിയിക്കാമെന്നുമാണു മറുപടി എന്ന് സുനില്‍ കുമാര്‍ പറയുന്നു. നികുതി വെട്ടിപ്പ് തടയാന്‍ ബില്ലുകള്‍ ചോദിച്ചു വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ജി എസ് ടി വകുപ്പ് ലക്കി ബില്‍ മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തിയത്. ഇത് പ്രകാരം പ്രതിമാസ നറുക്കെടുപ്പ് നടത്തി വിജയിക്ക് സമ്മാനം നല്‍കും എന്നും പ്രഖ്യാപിച്ചിരുന്നു.

1

എന്നാല്‍ സുനില്‍ കുമാര്‍ സമ്മാനത്തുകയായ 10 ലക്ഷം രൂപയ്ക്കു വേണ്ടി 2 മാസമായി ജി എസ് ടി വകുപ്പിനെ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നു ഷോപ്പിംഗ് നടത്തിയതിന്റെ ബില്‍ ആണ് ആപ്പ് വഴി സുനില്‍ കുമാര്‍ നല്‍കിയിരുന്നത്. സെപ്റ്റംബര്‍ 5 ന് ആയിരുന്നു ലക്കി ബില്‍ ആപ്പിന്റെ ആദ്യ നറുക്കെടുപ്പ്. പിറ്റേന്ന് തന്നെ സമ്മാനം അടിച്ചതായി സുനില്‍ കുമാറിന് സന്ദേശമെത്തി.

'രാമന്‍പിള്ളയെ തൊടാന്‍ പൊലീസിനാകില്ല.. കാരണമിത്, പക്ഷെ കോടതി ആ വകുപ്പ് ഉപയോഗിച്ചാല്‍?'; പ്രിയദര്‍ശന്‍ തമ്പി'രാമന്‍പിള്ളയെ തൊടാന്‍ പൊലീസിനാകില്ല.. കാരണമിത്, പക്ഷെ കോടതി ആ വകുപ്പ് ഉപയോഗിച്ചാല്‍?'; പ്രിയദര്‍ശന്‍ തമ്പി

2

പത്രങ്ങളില്‍ പരസ്യവും വന്നിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനകം സമ്മാനത്തുക നല്‍കം എന്നും അറിയിച്ചിരുന്നു. ഇതിനിടെ ഒക്ടോബറില്‍ 25 ലക്ഷം രൂപയുടെ ലക്കി ബംപര്‍ നടത്തും എന്ന പ്രഖ്യാപനവും വന്നു. എന്നാല്‍ ഈ നറുക്കെടുപ്പ് നടന്നോ എന്ന് വ്യക്തമല്ല. കൂടാതെ ഒക്ടോബറിലെ പ്രതിമാസ നറുക്കെടുപ്പ് നടത്തിയോ എന്നും വ്യക്തമല്ല. പ്രഖ്യാപനം പ്രകാരം ഒന്നാം സമ്മാനത്തിന് പുറമ രണ്ടാം സമ്മാന വിജയികളായ അഞ്ച് പേര്‍ക്ക് രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം ലഭിക്കും.

ഒരുവേദിയില്‍ ഒന്നിച്ചെത്തി സാനിയയും മാലിക്കും... ചിത്രങ്ങള്‍ പുറത്ത്; വിവാഹമോചനത്തില്‍ വീണ്ടും ട്വിസ്റ്റ്!!ഒരുവേദിയില്‍ ഒന്നിച്ചെത്തി സാനിയയും മാലിക്കും... ചിത്രങ്ങള്‍ പുറത്ത്; വിവാഹമോചനത്തില്‍ വീണ്ടും ട്വിസ്റ്റ്!!

3

മൂന്നാം സമ്മാനമായി അഞ്ച് പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ആണ് ലഭിക്കുക. സെപ്തംബര്‍ മാസത്തിലെ നറുക്കെടുപ്പില്‍ രമണി (കോഴിക്കോട് ), അഖില്‍ എസ്, എസ്. വി നിവാസ് (ആലപ്പുഴ), ഷിബിന്‍ ശശിധരന്‍ (തിരുവനന്തപുരം), ബിജുമോന്‍ (ഇടുക്കി) അനില്‍പ്രസാദ് എസ് (കൊല്ലം) എന്നിവര്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരുന്നത്.

'ചര്‍ച്ചക്ക് പോകാതെ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കാന്‍ ഭര്‍ത്താവിനോട് പറയാം.. പക്ഷെ'; ദീപ രാഹുല്‍ ഈശ്വര്‍'ചര്‍ച്ചക്ക് പോകാതെ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കാന്‍ ഭര്‍ത്താവിനോട് പറയാം.. പക്ഷെ'; ദീപ രാഹുല്‍ ഈശ്വര്‍

4

കൂടാതെ പ്രതിദിന നറുക്കെടുപ്പിലെ വിജയികള്‍ക്ക് കുടുംബശ്രീ, വനശ്രീ എന്നിവര്‍ നല്‍കുന്ന 1000 രൂപ വിലയുള്ള ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി ലഭിക്കും എന്നും അറിയിച്ചിരുന്നു. പ്രതിവാര നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് കെ ടി ഡി സി പ്രീമിയം ഹോട്ടലുകളില്‍ രണ്ട് രാത്രിയും മൂന്ന് പകലും ഉള്‍പ്പെടുന്ന സൗജന്യ താമസ സൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്.

English summary
10 lakhs prize money is yet to be handed over to the first winner of Lucky Bill app
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X