കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഇനിയും കാണും മാവോയിസ്റ്റ് വേട്ട; തമിഴ്‌നാട് പേലീസ് തേടുന്ന 10 മാവോയിസ്റ്റുകള്‍ കേരളത്തില്‍

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: നിലമ്പൂരില്‍ നടന്ന മാവോയിസ്റ്റ് വേട്ട കേരളത്തില്‍ വന്‍ വിവാദങ്ങള്‍ സൃ്ടിച്ചിരുന്നു. എന്നാല്‍ ഇനിയും അതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. തമിഴ്നാട് പോലീസ് തേടുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 10 മാവോവാദികള്‍ കേരളത്തിലെ പശ്ചിമഘട്ട മേഖലയില്‍ ഉള്‍ക്കാട്ടിലുണ്ടെന്ന് തമിഴ്‌നാട് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്.

നിലമ്പൂര്‍ പോലീസ് കൊലപ്പെടുത്തിയ മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോ അംഗം കുപ്പു ദേവരാജിന്റെ അനുയാണികളാണ് കേരള വനത്തിലുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. വെല്ലൂര്‍ തിരുപത്തൂര്‍ കൂടപ്പട്ടു കോളനിയിലെ മഹാലിംഗം (61), ശിങ്കാരപ്പേട്ടൈ അംബേദ്കര്‍ നഗറിലെ അനന്തകുമാര്‍ (32), രാമനാഥപുരം പരമകുടി പൊന്നയ്യപുറം കാളിദാസ്(46), സേലം ഒമലൂര്‍ താലൂക്കില്‍ മണിവാസഗം(53), മഹാരാഷ്ട്രയിലെ പുന്നൂര്‍ വില്ലേജിലെ യോഗേഷ് മദന്‍(41), സേലം ഓമല്ലൂര്‍ തീവട്ടിപ്പടൈയിലെ സുന്ദരമൂര്‍ത്തിയുടെ ഭാര്യ ചന്ദ്ര(51), ചെന്നൈ ഗാന്ധി നഗര്‍ രത്‌നമ്മാള്‍ കാവേരി കോംപ്ലക്‌സില്‍ പത്മ (40), മധുരൈ പെരുമാള്‍കൊയില്‍ തെരുവില്‍ കണ്ണന്റെ ഭാര്യ റീന ജോയിസ് മേരി (33), സേലം രാമമൂര്‍ത്തി നഗറില്‍ പെണ്ണുരിമയി കഴകം പ്രവര്‍ത്തകയായിരുന്ന കല (50), തിരുവള്ളൂര്‍ പല്ല സ്ട്രീറ്റില്‍ ഡി. ദശരഥന്‍ (33) എന്നിവരാണ് കേരളത്തിലുള്ളത്.

നാടുകാണി

നാടുകാണി

വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാടുകാണി, കബനിദളങ്ങളുടെ കീഴിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

പിടിക്കപ്പെട്ടിട്ടില്ല

പിടിക്കപ്പെട്ടിട്ടില്ല

തിരുവള്ളൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ വിവിധ കേസുകളില്‍ പ്രതിയായ ദശരഥന്‍ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. അനന്തകുമാര്‍ എന്ന ഭഗത്സിങ്, ഊത്തങ്ങര ഏറ്റുമുട്ടലിലും ധര്‍മപുരിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചകേസിലും പ്രതിയാണ്.

 ജയിലില്‍

ജയിലില്‍

പത്മയുടെ ഭര്‍ത്താവ് വിവേക് 2002 ല്‍ ഊത്തങ്ങരയില്‍ ഏറ്റുട്ടലില്‍ പിടിക്കപ്പെട്ടു. ഇപ്പോള്‍ തമിഴ്‌നാട് ജയിലിലാണ്. സംഭവത്തില്‍ രണ്ടുമാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

 പത്ത് വര്‍ഷം

പത്ത് വര്‍ഷം

വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാടുകാണി, കബനിദളങ്ങളുടെ കീഴിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഒളിവില്‍ കഴിയുന്നവരാണ് കേരളത്തില്‍ തങ്ങുന്ന മാവോയിസ്റ്റുകള്‍.

 വിക്രം ഗൗഡ

വിക്രം ഗൗഡ

നാടുകാണിദളത്തിന്റെ കമാന്‍ഡര്‍ പിഎല്‍ജിഎ അംഗം കൂടിയായ വിക്രം ഗൗഡയാണ്.

 സ്ത്രീകള്‍ നേതൃത്വം നല്‍കുന്നു

സ്ത്രീകള്‍ നേതൃത്വം നല്‍കുന്നു

നിലമ്പൂര്‍, പാലക്കാട്, അട്ടപ്പാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളം, തമിഴ്‌നാട് പാലക്കാട് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ശിരുവാണി ദളം എന്നിവിടങ്ങളിലും ഇവര്‍ പ്രവര്‍ത്തിക്കുന്നതായി കരുതുന്നു.

 രണ്ടരലക്ഷം പ്രതിഫലം

രണ്ടരലക്ഷം പ്രതിഫലം

കേരളത്തില്‍ ഒളിവിലാണെന്ന് പറയുന്ന മാവോയിസ്റ്റുകളെ കുറിച്ച് വിവരംനല്‍കുന്നവര്‍ക്ക് തമിഴ്‌നാട് പോലീസ് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. പലരെയും കണ്ടാലുടന്‍ വെടിവെയ്ക്കാനും ഉത്തരവുണ്ട്.

 കേരളീയര്‍

കേരളീയര്‍

കേരളത്തിലെ ജനങ്ങള്‍ക്ക് മാവോയിസ്റ്റ് അനുകൂല മനോഭാവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ കുറിച്ച് പ്രതികരിക്കവെ കരഴിഞ്ഞ ദിവസം ആഭ്യന്തര ഉപദേഷ്ടാവ് വിജയകുമാര്‍ ആണ് ഇക്കാര്യം പറഞ്ഞിരുന്നു.

 നിയമപരം

നിയമപരം

നിലമ്പൂരില്‍ മാവോയ്‌സിറ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ച പോലീസ് നടപടിയെ കേന്ദ്രം അനുകൂലിച്ചു. കേരളത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലല്ലെന്നും പോലീസ് ആയുധം ഉപയോഗിച്ചത് നിയമപരമാണെന്നും ആഭ്യന്തര ഉപദേഷ്ടാവ് വ്യക്തമാക്കിയിരുന്നു.

 ആദിവാസികള്‍ക്ക്‌ വേണ്ടി...

ആദിവാസികള്‍ക്ക്‌ വേണ്ടി...

പോലീസ് കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിച്ച ശേഷം ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി പ്രവര്‍ത്തികട്ടെയെന്നും ആദ്ദേഹം പറഞ്ഞു.

English summary
10 Tamil Nadu Maoists were in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X