Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനവരി ഒന്നിന് തന്നെ യുവതികള്‍ മലകയറി! ദര്‍ശനം നടത്തിയത് മലേഷ്യയില്‍ നിന്നുള്ള മൂന്ന് പേര്‍!

ശബരിമലയില്‍ യുവതികള്‍ കയറിയതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജനവരി രണ്ടിനാണ് ആദ്യമായി യുവതികള്‍ പോലീസ് സംരക്ഷണത്തില്‍ മലകയറിയത് എന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പോലീസ് സംരക്ഷണമില്ലാതെ തന്നെ മലേഷ്യന്‍ സ്വദേശികളായ മൂന്ന് പേര്‍ മലകയറിയതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

യുവതികള്‍ മലകയറുന്നതിന്‍റെ ചിത്രങ്ങളും ടൈംസ് പുറത്തുവിട്ടിട്ടുണ്ട്. ശ്രീലങ്കന്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ അല്ലാതെ മറ്റ് 10 പേര്‍ കൂടി ശബരിമലയില്‍ എത്തിയിട്ടുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ വാക്കുകള്‍ ശരിവെയ്ക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 മൂന്ന് പേര്‍ ദര്‍ശനത്തിന്

മൂന്ന് പേര്‍ ദര്‍ശനത്തിന്

കോഴിക്കോട് മലപ്പുറം സ്വദേശികളായ ബിന്ദു കല്യാണിയും കനകദുര്‍ഗയും ജനവരി രണ്ടിന് പുലര്‍ച്ചെയായിരുന്നു ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി മടങ്ങിയത്. ഇരുവരും ദര്‍ശനം നടത്തുന്ന ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു. പിന്നാലെ ശ്രീലങ്കന്‍ സ്വദേശിയായ ശശികലയും ശബരിമലയില്‍ ദര്‍ശനം നടത്തിയതായി പോലീസും സര്‍ക്കാരും സ്ഥിരീകരിച്ചിരുന്നു.

 മറ്റ് പത്ത് പേര്‍

മറ്റ് പത്ത് പേര്‍

എന്നാല്‍ ഇവര്‍ മൂവരേയും കൂടാതെ മറ്റ് 10 പേര്‍ കൂടി ദര്‍ശനം നടത്തിയാതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.വനിതാ മതിലിന് മുന്‍പ് തന്നെ സര്‍ക്കാര്‍ വിധി നടപ്പാക്കിയെന്നും വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ സംഘത്തിലെ വനിതകളാണ് ദര്‍ശനം നടത്തിയെന്നായിരുന്നു വാര്‍ത്ത.

 സ്ഥിരീകരിച്ച് മന്ത്രി

സ്ഥിരീകരിച്ച് മന്ത്രി

എന്നാല്‍ അവരുടെ ദൃശ്യങ്ങള്‍ ലഭിക്കാത്തതിനാലാണ് ഇക്കാര്യം പുറത്തുവിടാതിരുന്നതും എന്ന തരത്തിലൊക്കെ വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. അതേസമയം 10 പേര്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ച് മന്ത്രി കടകംപള്ളിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

 മലേഷ്യയില്‍ നിന്നുള്ളവര്‍

മലേഷ്യയില്‍ നിന്നുള്ളവര്‍

ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന ശരിവെച്ച് ജനവരി ഒന്നിന് തന്നെ മൂന്ന് മലേഷ്യന്‍ യുവതികള്‍ ശബരിമലകയറിയെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ മലയിറങ്ങി പമ്പയില്‍ എത്തുന്നതിന്‍റെ പോലീസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടു.

 25 പേര്‍ അടങ്ങുന്ന സംഘം

25 പേര്‍ അടങ്ങുന്ന സംഘം

മലേഷ്യയില്‍ നിന്നെത്തിയ 25 പേര്‍ അടങ്ങുന്ന സംഘത്തില്‍ ഉണ്ടായിരുന്ന മൂന്ന് യുവതികളാണ് സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയതെന്ന് വാര്‍ത്തയില്‍ പറയുന്നു. ജനവരി ഒന്നിന് പുലര്‍ച്ചെയാണ് സംഘം ശബരിമലയില്‍ എത്തിയത്.

 പുലര്‍ച്ചയോടെ

പുലര്‍ച്ചയോടെ

രാവിലെ 10 മണിയോടെയാണ് സംഘം ദര്‍ശനം നടത്തി പമ്പയില്‍ തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് പകര്‍ത്തിയ വീഡിയോയില്‍ മൂന്ന് സ്ത്രീകള്‍ മുഖം മറച്ച് മലയിറങ്ങുന്നതായാണ് ഉള്ളത്. 14 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്.

 പോലീസ് സുരക്ഷയില്ലാതെ

പോലീസ് സുരക്ഷയില്ലാതെ

പോലീസ് സുരക്ഷയില്ലാതെയാണ് ഇവര്‍ ശബരിമല കയറിയതെന്നാണ് വിവരം. അതേസമയം ഇവര്‍ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയിരുന്നോ എന്നകാര്യത്തില്‍ സ്ത്രീകള്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.

 സുപ്രീം കോടതിയില്‍

സുപ്രീം കോടതിയില്‍

ഇവര്‍ ദര്‍ശനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പോലീസ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഈ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന വീഡിയോ സുപ്രീം കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

 യുവതീപ്രവേശനം

യുവതീപ്രവേശനം

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇതുവരെയുണ്ടായ യുവതീപ്രവേശനം സംബന്ധിച്ച വിശദാംശങ്ങളും സുരക്ഷ നല്‍കിയത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

 ഇനി കൂടുതല്‍ പേര്‍

ഇനി കൂടുതല്‍ പേര്‍

അതേസമയം കൂടുതല്‍ സ്ത്രീകള്‍ മല കയറിയ സാഹചര്യത്തില്‍ ഇനിയും കുറേ പേര്‍ മകരജ്യോതിക്ക് മുന്‍പ് തന്നെ മലകയറിയേക്കുമെന്നാണ് കണക്കാക്കുന്നത്. മലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സസംരക്ഷണം നല്‍കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 ആക്റ്റിവിസ്റ്റുകള്‍ക്കും

ആക്റ്റിവിസ്റ്റുകള്‍ക്കും

വിധി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും ആക്റ്റിവിസ്റ്റായ വിശ്വാസികളായ യുവതികള്‍ക്കും മലകയറാമെന്നും കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+