Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം എൽഐസിയെ അടക്കം തകർക്കും; ജോണ്‍ ബ്രിട്ടാസ്

ഇന്ത്യൻ ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ദൂരവ്യാപകമായ ഭവിഷ്യത്തുകൾ സൃഷ്ടിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. എൽ.ഐ.സി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ അപകടത്തിലാക്കുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മൂലധനം, സാങ്കേതികവിദ്യ, മികച്ച പ്രവർത്തന രീതി എന്നീ ലക്ഷ്യങ്ങളാണ് തീരുമാനത്തിന് നിദാനമായി കേന്ദ്രം പറയുന്നത്. കഴിഞ്ഞവർഷം അമേരിക്കയിൽ പ്രമുഖ ഇൻഷുറൻസ് കമ്പനിയുടെ സിഇഒയെ ഒരാൾ കൊലപ്പെടുത്തി. ജനങ്ങളുടെ ക്ലെയിമുകൾ നിരന്തരം നിഷേധിക്കുന്നതിനെതിരെയുള്ള രോഷമായിരുന്നു ഇതിന് കാരണം. കൊലയെ ഞാൻ അപലപിക്കുന്നു. എന്നാൽ കൊലയെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ജനവികാരമാണ് അമേരിക്കയിൽ പോലും ഉയർന്നത്. കോർപ്പറേറ്റുകളുടെ അത്യാർത്തിയാണ് ഇൻഷുറൻസ് മേഖലയെ അടക്കി വാഴുന്നതെന്നാണ് അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളിലെ പൊതു വികാരം. ഈ കമ്പനികളെയാണോ ധനമന്ത്രി ഇന്ത്യയിലേക്ക് കൊട്ടിഘോഷിച്ച് വരവേൽക്കുന്നത്?

brita-17

വൈദേശിക അടിമ മനോഭാവത്തിൽ നിന്ന് മോചനം നേടണം എന്നാണ് രാവും പകലും പ്രധാനമന്ത്രി ഉദ്ഘോഷിക്കുന്നത്. വിദേശ മൂലധനത്തിന് കീഴടങ്ങി കൊണ്ടാണോ ഇത്തരം പൊള്ളയായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്? ഡോളറിനു മുന്നിൽ രൂപയെ അടിമയാക്കി കഴിഞ്ഞു. വിദേശ കമ്പനികൾ പിൻവാങ്ങുന്നതും നിക്ഷേപങ്ങൾ ഗണ്യമായി കുറയുന്നതുമാണ് രൂപയുടെ തകർച്ചയ്ക്ക് വഴിവെച്ചത്. ഇൻഷുറൻസ് മേഖലയിൽ 100% നിക്ഷേപം അനുവദിച്ചാൽ വിദേശ കമ്പനികളൊക്കെ ഇങ്ങോട്ട് കുതിച്ചെത്തുമെന്ന വിശ്വാസം വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെ കടക്കൽ കത്തി വെക്കുന്നു; കെ രാധാകൃഷ്ണൻ എംപി

മഹാത്മഗാന്ധിയുടെ പേര് തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് മാറ്റി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ബിൽ VB -G RAM G തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കാനുള്ള നിയമപരമായ അവകാശം എടുത്തുമാറ്റുന്നതാണെന്ന് കെ രാധാകൃഷ്ണൻ എംപി. ഗാന്ധിയുടെ പേരിനോടും ഗാന്ധിയൻ ആശയങ്ങളോടും ബിജെപിക്കും ആർ എസ് എസിനുമുള്ള എതിർപ്പ് പലതവണ രാജ്യം കണ്ടതാണ്. അതിലുപരി ബില്ലിലെ പുതിയ നിർദ്ദേശങ്ങൾ പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനപരമായ ലക്ഷ്യത്തെ തകർക്കും. ഡിമാൻഡ് ഡ്രൈവൻ സ്വഭാവം മാറ്റി അലോക്കേഷൻ ഡ്രൈവൻ ആക്കുന്നത് പദ്ധതിയുടെ അന്തസ്സത്ത ഇല്ലാതാക്കുന്നതാണ്.

കേന്ദ്രം അലോക്കേഷൻ നിശ്ചയിക്കുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കും. ഫണ്ട് തീർന്നാൽ തൊഴിൽ ദിനങ്ങൾ കുറയും. അധികമായി വരുന്ന സാമ്പത്തിക ഭാരം സംസ്ഥാന വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും. മെറ്റീരിയൽ കോസ്റ്റിൻ്റെ 25 ശതമാനമാണ് സംസ്ഥാനം വഹിച്ചിരുന്ന നിലയിൽ നിന്ന് പുതിയ ബില്ലിൽ ഇനി വേതനം ഉൾപ്പെടെ ആകെ തുകയുടെ 40 ശതമാനം സംസ്ഥാനത്തിൻ്റെ ചുമലിൽ വെക്കുകയാണ്. ഗ്രാമപഞ്ചായത്തുകളുടെ ആസൂത്രണ അധികാരം ഇല്ലാതാക്കി, കേന്ദ്രം നിർദ്ദേശിക്കുന്ന 'ഗതിശക്തി' പ്രോജക്റ്റുകളിൽ മാത്രം തൊഴിലുറപ്പ് പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് .പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണ് കേന്ദ്രം നടപ്പിലാക്കുന്നത്.

ഇനിമേൽ കേന്ദ്രത്തിന്റെ ഔദാര്യത്തിന് കാത്തുനിൽക്കണം. ഡൽഹിയിലെ രാഷ്ട്രീയ തീരുമാനങ്ങൾ അനുസരിച്ച് പണം 'അനുവദിക്കുമ്പോൾ' മാത്രം ജോലി! ഇത് പാവപ്പെട്ടവനോടുള്ള പരിഹാസമാണ്, അവരുടെ വിശപ്പിന് നേരെയുള്ള വെല്ലുവിളിയാണ്. പദ്ധതിയുടെ പേര് മാറ്റുന്നതിനോടൊപ്പം 'തൊഴിൽ അവകാശം' ഇല്ലാതാക്കി 'സാമ്പത്തിക ബാധ്യത' സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരും. ഈ നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+