Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാനടൻ ആയതിനാൽ സഹായിക്കുമെന്ന് കരുതി:ആറ് തവണയൊക്കെ വിളിച്ചാൽ ആർക്കും ദേഷ്യം വരില്ലേ,മുകേഷിനെ വിളിച്ച കുട്ടി

പാലക്കാട്: കൊല്ലം എംഎൽഎ മുകേഷിനെ ആറ് തവണ ഫോണിൽ വിളിച്ചെന്ന് പത്താംക്ലാസ് വിദ്യാർത്ഥി. താൻ മുകേഷിനെ ഫോണിൽ വിളിച്ചത് തന്റെ സ്കൂളിലെ ഒരു കൂട്ടുകാരന് ഫോൺ ലഭിക്കുന്നതിന് വേണ്ടിയാണ്. എന്നാൽ ഫോൺ കോൾ റെക്കോർഡ് ചെയ്തത് സിനിമാനടനായതുകൊണ്ട് കൂടിയാണ്. എന്നാൽ എംഎൽഎ തന്നോട് ദേഷ്യപ്പെട്ടതിൽ വിഷമില്ലെന്നും ആറ് തവണ വിളിച്ചാൽ ആർക്കും ദേഷ്യം വരില്ലേ.. അതുകൊണ്ട് കുഴപ്പമില്ലെന്നും പത്താംക്ലാസുകാരൻ കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം.

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

1


താൻ മുകേഷിനെ വിളിച്ചിരുന്നുവെന്നും അപ്പോൾ മീറ്റിങ്ങിലാണെന്ന് മുകേഷ് പറഞ്ഞുവെന്ന് കുട്ടി സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുറച്ച് കഴിഞ്ഞ് വിളിക്കാൻ ആവശ്യപ്പെട്ടു. ആറ് തവണ വിളിച്ചു ആറാമത്തെ തവണ വിളിച്ചപ്പോൾ ഗൂഗിൾ മീറ്റ് കട്ടായെന്ന് പറഞ്ഞു. പിന്നീട് മുകേഷ് തിരിച്ചുവിളിച്ചുവെന്നും കുട്ടി പറയുന്നു. അതേ സമയം ഫോൺ കോൾ റെക്കോർഡ് ചെയ്തത് ഒരു സിനിമാ നടനെ വിളിക്കുകയാണല്ലോ എന്ന് കരുതിയാണ്. താൻ സുഹൃത്തിന് വേണ്ടി ഉന്നയിച്ച കാര്യം നടക്കുമെന്നും തോന്നിയെന്നും പത്താംക്ലാസുകാരൻ മാധ്യമങ്ങളോട് പറഞ്ഞു. നാല് ദിവസം മുമ്പാണ് താൻ മുകേഷിനെ വിളിച്ചതെന്നും കുട്ടി വ്യക്തമാക്കി. എന്നാൽ ഞായറാഴ്ച രാവിലെ മുതലാണ് ശബ്ദരേഖ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാൻ തുടങ്ങിയത്.

2

സ്കൂളിൽ തന്റെ സുഹൃത്തായ കുട്ടിയ്ക്ക് ഫോൺ ഇല്ലെന്നും ഇത് ലഭിക്കുന്നതിന് വേണ്ടിയാണ് വിളിച്ചത്. സിനിമാ നടൻ കൂടിയായതിനാൽ സഹായിക്കുമെന്ന് കരുതിയെന്നും മുകേഷ് തന്നോട് ദേഷ്യപ്പെട്ടതിൽ പരാതിയില്ലെന്നും കുട്ടി വ്യക്തമാക്കി. ആറ് തവണ വിളിച്ചതുകൊണ്ടായിരിക്കും മുകേഷ് തന്നോട് ദേഷ്യപ്പട്ടത്. മുകേഷ് എല്ലാവർക്കും ഫോൺ കൊടുക്കുന്നുണ്ടെന്ന് പലരും പറഞ്ഞിരുന്നു. അതുകൊണ്ട് ഫോൺ ലഭിക്കുമെന്ന് കരുതിയാണ് ഫോണിൽ മുകേഷിനെ വിളിച്ചത്.

3


ആറ് തവണ തുടർച്ചയായി ഫോണിൽ വിളിച്ചാൽ ഏതൊരാൾക്കും ദേഷ്യം വരുമല്ലോ. അതുകൊണ്ടാവും തന്നോട് അങ്ങനെ പറഞ്ഞതെന്നും കുട്ടി ചൂണ്ടിക്കാണിക്കുന്നു. കൂട്ടുകാരന് കേൾക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് മുകേഷുമായുള്ള ഫോൺകോൾ റെക്കോർഡ് ചെയ്തത്. തുടർന്ന് റെക്കോർഡ് ചെയ്ത സംഭാഷണം സുഹൃത്തിന് അയച്ചുകൊടുക്കുകയും അവൻ അടുത്ത രണ്ട് പേർക്ക് അയച്ചുകൊടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ശബ്ദരേഖ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതെന്നും പത്താംക്ലാസുകാരൻ പറയുന്നു. തന്റെ ഫോണിൽ നിന്ന് തന്നെയാണ് വിളിച്ചത്. എന്നാൽ കോള്‍ റെക്കോര്‍ഡ് ചെയ്തത് ദുരുദ്ദേശ്യത്തോടെയല്ലെന്നും വിശദീകരിക്കുന്നുണ്ട്.

4

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുകേഷിനെ ഫോണിൽ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്. മുകേഷും കുട്ടിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ സത്യാവസ്ഥ വ്യക്തമാക്കി മുകേഷ് തന്നെ രംഗത്തെത്തിയിരുന്നു. ഇതോടെ മുകേഷിനെ വിളിച്ച പാലക്കാട്ടുകാരനെ കണ്ടെത്താൻ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങുകയും ചെയ്തു. ഇതോടെ അതാവശ്യ കാര്യത്തിന് വേണ്ടിയാണെന്ന് കുട്ടി പറയുന്നുണ്ട്. അക്കാര്യം പാലക്കാട് എം.ല്‍എയോട് അല്ലേ പറയേണ്ടതെന്നും മുകേഷ് ചോദിച്ചിരുന്നു.

5



തന്റെ സുഹൃത്താണ് ഫോൺ നമ്പർ തന്നതെന്ന് പറഞ്ഞപ്പോൾ നമ്പര്‍ തന്നവന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണമായിരുന്നു എന്നും മുകേഷ് പറയുന്നുണ്ട്. തന്റെ മുന്നില്‍ വെച്ചായിരുന്നു സംഭവമെങ്കില്‍ ചൂരല്‍ വെച്ച് അടിക്കുമായിരുന്നു എന്നും മുകേഷ് പറഞ്ഞിരുന്നു. ശബ്ദരേഖ വിവാദമായതോടെ സംഭവത്തിൽ വിശദീകരണവുമായി മുകേഷ് ഫേസ്ബുക്ക് വീഡിയോയിൽ രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
    നിന്നെ കിട്ടിയാൽ ഞാൻ തല്ലും.. പത്താം ക്ലാസ്സുകാരനോട് മുകേഷ് MLAയുടെ കൊലവിളി..
    6

    തന്നെ പ്രകോപിപ്പിക്കാന്‍ ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യിപ്പിക്കുന്നതാണെന്നും തനിക്ക് നേരത്തെയും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും പോലീസിൽ പരാതി നൽകിക്കഴിഞ്ഞെന്നും എംഎൽഎ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ട്രെയിന്‍ ലേറ്റ് ആണോ, കറണ്ട് പോയി എന്നൊക്കെ പറഞ്ഞാണ് പലരും വിളിക്കുന്നത്. ഇത് ആസൂത്രണം ചെയ്ത് ആരോ ചെയ്തതാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഈ വിഷയത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.

    സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+