കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സപ്ലൈകോ വിതരണം ചെയ്യുന്ന സബ്‌സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയില്‍ ഒഴിവാക്കും: ജിആര്‍ അനില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളെ ജി എസ് ടിയില്‍ (ചരക്ക് സേവന നികുതി) നിന്ന് ഒഴിവാക്കി ഉടന്‍ ഉത്തരവ് പുറത്തിറക്കും എന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. അരി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി എസ് ടി ഉണ്ടാവില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം പാക്ക് ചെയ്ത് വില്‍ക്കുന്ന ചില ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ജി എസ് ടി ചുമത്തി വില കൂട്ടി വില്‍ക്കുന്നതായി വ്യാഴാഴ്ച ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിവില്‍ സപ്ലൈസ് മന്ത്രിയുടെ വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ ജി എസ് ടി സംസ്ഥാനത്ത് നടപ്പാക്കില്ല എന്നല്ല, 40 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള കടകളില്‍ കൂട്ടിയ ജി എസ് ടി ഈടാക്കരുത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

കേരളത്തില്‍ മഴ ശക്തം; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്കേരളത്തില്‍ മഴ ശക്തം; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

1

നിലവില്‍ സപ്ലൈകോയില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ക്ക് ജി എസ് ടി ഈടാക്കുന്നില്ല. സബ്‌സിഡിയുള്ള നിത്യോപയോഗ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അപ്പപ്പോള്‍ പാക്ക് ചെയ്ത് നല്‍കുന്നതാണ്. അവയ്ക്ക് ജി എസ് ടി ഈടാക്കില്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് നികുതി ഈടാക്കിയിരുന്നത് തുടരുകയും ചെയ്യും. അതില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല.

2

നേരത്തെ അഞ്ച് ശതമാനം ജി എസ് ടി ചുമത്താനുള്ള ജി എസ് ടി കൗണ്‍സിലിന്റെ തീരുമാന പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെ സാങ്കേതിക നടപടി ക്രമങ്ങളുടെ ഭാഗമായി കേരളത്തിലും ഉത്തരവിറക്കിയിരുന്നു. അതേസമയം സപ്ലൈകോയില്‍ ജി എസ് ടി ഈടാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ഉടനുണ്ടാകും എന്നും ജി ആര്‍ അനില്‍ പറഞ്ഞു.

3

അതേസമയം നികുതി നിരക്ക് സംബന്ധിച്ച ജി എസ് ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട് എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ ജി എസ് ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശക സ്വഭാവം മാത്രമേയുള്ളൂ എന്നും അത് മുഴുവനും നടപ്പാക്കാന്‍ കേന്ദ്രത്തിനോ സംസ്ഥാനങ്ങള്‍ക്കോ ബാധ്യതയില്ല എന്നും സുപ്രീംകോടതി വിധിച്ചിരുന്നു.

4

ഈ വിധി പിടിവള്ളിയാക്കിയാണ് ഇക്കാര്യത്തില്‍ സംസ്ഥാനം തീരുമാനമെടുക്കുന്നത് എന്നാണ് കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നത്. എന്നാല്‍ ജി എസ് ടി കൗണ്‍സിലിന്റെ ഭരണഘടനാ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതല്ല മോഹിത് മിനറല്‍സ് കേസിലെ സുപ്രീംകോടതി വിധി എന്നാണ് ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചത്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത; റോഷ്‌നി നാടാറിന്റെ ആസ്തി കണ്ടാല്‍ കണ്ണുതള്ളുംഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത; റോഷ്‌നി നാടാറിന്റെ ആസ്തി കണ്ടാല്‍ കണ്ണുതള്ളും

5

നികുതി നിരക്ക്, ഇളവുകള്‍, ചട്ടങ്ങള്‍ എന്നിവ ജി എസ് ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ പ്രകാരം മാത്രമേ നടപ്പാക്കാവൂ എന്നാണ് കേന്ദ്ര, സംസ്ഥാന നിയമങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ജി എസ് ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട് എന്നും ഇതില്‍ മാറ്റം വരുത്തുന്നതല്ല സുപ്രീംകോടതിയുടെ വിധി എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

6

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആയിരത്തിലേറെ തീരുമാനങ്ങള്‍ ജി എസ് ടി കൗണ്‍സില്‍ എടുത്തിട്ടുണ്ടെന്നും അതില്‍ ഒന്നിന് മാത്രമാണ് വോട്ടെടുപ്പ് വേണ്ടി വന്നത് എന്നും പങ്കജ് ചൗധരി പറഞ്ഞു. ബാക്കിയെല്ലാ തീരുമാനങ്ങളും പരസ്പര ധാരണ പ്രകാരമാണ്. വോട്ടെടുപ്പ് വേണ്ടി വന്ന വിഷയത്തിലും വിയോജിപ്പ് അറിയിച്ച സംസ്ഥാനങ്ങള്‍ ശുപാര്‍ശ നടപ്പാക്കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

7

നികുതി സംബന്ധിച്ച കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ജി എസ് ടി കൗണ്‍സില്‍ തീരുമാനമെടുക്കുന്നത്. അതിനാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും ജി എസ് ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ മാറ്റമില്ലാതെ നടപ്പാക്കുന്നുണ്ട് എന്നും പങ്കജ് ചൗധരി വ്യക്തമാക്കി.

ഹോളിവുഡ് സുന്ദരിമാര്‍ തോറ്റുപോകുമല്ലോ...ഗ്ലാമറസ് ലുക്കില്‍ റായ് ലക്ഷ്മി, കൊല്ലുന്ന നോട്ടവും

English summary
13 subsidized consumer goods supplied by Supplyco will be exempted from GST says GR Anil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X