കുട്ടിയെ കിട്ടിയത് കാസർകോട് റെയിൽവെ സ്റ്റേഷൽനിൽ നിന്ന്, ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു, സംഭവം...

  • Posted By:
Subscribe to Oneindia Malayalam

കാസർകോട്: ജോലിക്കു നിന്ന് വീട്ടിൽ നിന്ന് പെൺകുട്ടിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം. സംഭവം നടന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ തന്നെ. വീട്ടുടമയുടെ കടുത്ത ശരീരിക പീഡനത്തിനെ തുടർന്ന് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

സ്ത്രീ വേഷത്തിൽ വന്നു, 11 കാരനെ പീഡിപ്പിച്ചു കൊന്നു, സംഭവം ഇങ്ങനെ.. അഭിഭാഷകന്റെ വെളിപ്പെടുത്തൽട

കാസർകോട് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ പോലീസിനു കിട്ടുന്നത്. കുട്ടിയെ കണ്ടെത്തുമ്പോൾ ആരോഗ്യനില വളരെ മേശമായിരുന്നു. കുട്ടി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം പോലീസിനോട് വെളിപ്പെടുത്തിയത്.

വീരേന്ദ്രസിങിനെ പൂട്ടാൻ ബിജെപി കളത്തിലിറക്കുന്നത് ദുമലിനെ, എന്തും സംഭവിക്കാം, ആകാംക്ഷയിൽ രാജ്യം

 വീട്ടുടമയിൽ നിന്ന് ക്രൂര പീഡനം

വീട്ടുടമയിൽ നിന്ന് ക്രൂര പീഡനം

നഗരത്തിലെ പ്രധാന വ്യാപാരിയുടെ വീട്ടിൽ ജോലി ചെയയ്തു വരുകയായിരുന്ന 15 വയസുകാരിക്ക് നേരെയാണ് ക്രൂര പീഡനം ഉണ്ടായത് . വീട്ടുടമയിൽ നിന്നു ക്രൂര മർദനമാണ് പെൺകുട്ടിയ്ക്ക് ദിനംപ്രതി നേരിടേണ്ടി വന്നിരുന്നത്

 ഒളിച്ചോടി

ഒളിച്ചോടി

പീഡനം സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ പെൺകുട്ടി വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ എങ്ങോട്ട് പോകണമെന്നു പെൺകുട്ടിയ്ക്ക് നിശ്ചയമില്ലായിരുന്നു.

 പോലീസിന്റെ കയ്യിൽ

പോലീസിന്റെ കയ്യിൽ

തമിഴ്നാട് സ്വദേശിയായ 15 കാരിയ്ക്കാണ് ക്രൂര പീഡനം നേരിടേണ്ടി വന്നത്. കുട്ടിയെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസിനു ലഭിക്കുന്നത്.

 എല്ലാം തുറന്നു പറഞ്ഞു

എല്ലാം തുറന്നു പറഞ്ഞു

റെയിൽവേ സ്റ്റേഷനിൽ ആളൊഴിഞ്ഞ ഭാഗത്തു നിന്നാണ് പോലീസിന് കുട്ടിയെ കിട്ടുന്നത്. കുട്ടി റെയിൽവേ സ്റ്റേഷനിൽ തനിച്ചിരുന്നു കരയുകയായിരുന്നു . ഇത് പോലീസിൻരെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാര്യം ചോദിച്ചപ്പോഴാണ് മർദന വിവരം പുറത്തു വരുന്നത്.

 ആരോഗ്യനില വളരെ മോശം

ആരോഗ്യനില വളരെ മോശം

പോലീസിനു കുട്ടിയെ കിട്ടുമ്പോൾ പെൺകുട്ടിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. വളരെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു കുട്ടി.

 വീട്ടുകാരുടെ ന്യായികരണം

വീട്ടുകാരുടെ ന്യായികരണം

സംഭവത്തെ ന്യായികരിച്ച് വ്യാപാരിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. 18 വയസു പൂർത്തിയായി എന്ന് പറഞ്ഞാണ് പെൺകുട്ടിയെ ബന്ധുക്കൾ വീട്ടിൽ കൊണ്ടു വന്നത്. അതു വിശ്വാസിച്ചാണ് തങ്ങൾ കുട്ടിയെ പണിക്കു നിർത്തിയതെന്നും വീട്ടുകാർ പറയുന്നു.

English summary
15 year old tamilnadu girl founded in kasarcode railway station

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്