മലയാളികളെ ഞെട്ടിച്ച് വീണ്ടും 'പ്രായംകുറഞ്ഞ' അച്ഛന്‍... 14 കാരിയെ ഗര്‍ഭിണിയാക്കിയത് 13 കാരന്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊല്ലം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പിതാവ് എന്ന റെക്കോര്‍ഡ് മലയാളിയായ 12 കാരന്‍ സ്വന്തമാക്കിയത് അടുത്തിടെ ആയിരുന്നു. അന്ന് 16 കാരിയെ ഗര്‍ഭിണിയാക്കിയത് ഒരു 12 വയസ്സുകാരന്‍ ആയിരുന്നു. ഡിഎന്‍എ പരിശോധനയില്‍ ഇക്കാര്യം തെളിയിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ കൊല്ലത്ത് നിന്ന് വരുന്നത്. 15 കാരിയായ പെണ്‍കുട്ടി പ്രസവിച്ചു. അതും വീട്ടിലെ കുളിമുറിയ്ക്കുള്ളില്‍. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് അയല്‍വാസിയായ ആണ്‍കുട്ടിയാണ്. പ്രായം 14 വയസ്സ് മാത്രം.

പത്തനാപുരത്ത്

കൊല്ലം പത്തനാപുരത്താണ് സംഭവം നടന്നത്. 15 വയസ്സുള്ള പെണ്‍കുട്ടിയാണ് പ്രസവിച്ചത്.

വയറുവേദനയെന്ന് പറഞ്ഞപ്പോള്‍

കടുത്ത വയറുവേദന എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴാണ് ഗര്‍ഭിണിയാണ് എന്ന കാര്യം തിരിച്ചറിഞ്ഞത്.

വീട്ടില്‍ തിരികെയെത്തിയപ്പോള്‍

സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു പെണ്‍കുട്ടിയെ ആദ്യം കാണിച്ചത്. ്അതിന് ശേഷം തിരികെ വീട്ടില്‍ എത്തി. പിന്നീട് കുളിമുറിയില്‍ കയറി വാതില്‍ അടയ്ക്കുക ആയിരുന്നു.

ഞെട്ടിച്ചുകൊണ്ട് പ്രസവം

ഏറെ നേരമായിട്ടും പെണ്‍കുട്ടി പുറത്തിറങ്ങാതായതോടെ നോക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാര്യം അറിഞ്ഞത്. വീട്ടിലെ കുളിമുറിയില്‍ വച്ച് പെണ്‍കുട്ടി പ്രസവിച്ചിരുന്നു.

അയല്‍വാസിയായ ബാലന്‍

അയല്‍വാസിയായ 14 കാരന്‍ ആണ് തന്നെ ഗര്‍ഭിണിയാക്കിയത് എന്ന കാര്യം പെണ്‍കുട്ടി തന്നെ ആണ് പിന്നീട് വെളിപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

അമ്മയും കുഞ്ഞും

പ്രസവത്തിന് ശേഷം പെണ്‍കുട്ടിയേയും നവജാത ശിശുവിനേയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗളം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേസ് എടുത്തു

സംഭവത്തില്‍ പോക്‌സോ നിയമ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ രണ്ട് പേരും പ്രായപൂര്‍ത്തിയാകാത്തവരാണ് എന്നതുകൊണ്ട് കേസിന്റെ ഗതി എന്താവും എന്ന കാര്യത്തില്‍ പോലീസിനും ആശയക്കുഴപ്പമുണ്ട്.

ആദ്യമായല്ല ഇങ്ങനെ ഒന്ന്

കേരളത്തില്‍ ആദ്യമായിട്ടല്ല ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. കഴിഞ്ഞ നവംബറില്‍ കൊച്ചിയില്‍ 17 കാരി പ്രസവിച്ചിരുന്നു. അത് ആശുപത്രിയിലെ ബാത്ത് റൂമില്‍ വച്ചായിരുന്നു.

അന്ന് 13 കാരന്‍

13 കാരനായ ബന്ധു ആയിരുന്നു അന്ന് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനും ആയി ആ 13 കാരന്‍.

അടുത്ത ബന്ധു

പെണ്‍കുട്ടിയുടെ അടുത്ത ബന്ധു ആയിരുന്നു ആ ആണ്‍കുട്ടി. അന്ന് രണ്ട് പേര്‍ക്കെതിരേയും പോലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തിരുന്നു.

English summary
15 Year old girl delivers baby in bathroom. She says that 14 year old neighbour boy made her pregnant.
Please Wait while comments are loading...