കേരളത്തില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; നെഗറ്റീവ് ഫലങ്ങളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇന്ന് ആര്‍ക്കും നെഗറ്റീവ് ഫലങ്ങളില്ല. മുഖ്യമന്ത്രി പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വയനാട്-5, മലപ്പുറം -4, ആലപ്പുഴ, കോഴിക്കോട് 32 പേര്‍ക്കും കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
7 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ 4 പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും പരിശോധന ഫലം പോസിറ്റീവാണ്.
മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധയുണ്ടാണയത്. ഇതുവരെ 576 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 80 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 48825 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. അതില്‍ 48287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് മാത്രം 122 പേരെ ആശുപത്രില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഏറ്റഴും കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്. 36 പേരെയാണ് ഇവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിക്കോട് ജില്ലയില്‍ 17 പേരെയും കാസര്‍ഗോഡ് 16 പേരെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ആശുപച്രിയില്‍ കഴിയുന്നത് വയനാട് ജില്ലയിലാണ്. 19 പേരാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്. 42201 സാമ്പിളുകളാണ് സംസ്ഥാനത്ത് നിന്നും പരിശോധനക്കയച്ചത്. അതില്‍ 40639 എണ്ണം രോഗബാധയില്ലയെന്ന ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ 16 ഹോട്ട്‌സ്‌പോര്‍ട്ടുകളാണുള്ളത്. 576 കേസുകളില്‍ 311 എണ്ണവും വിദേശത്ത് നിന്നും വന്നവരാണ്. ഇതിന് പുറമേ 8 പേര്‍ വിദേശികളും 70 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 70 പേര്‍ക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും സമ്പര്‍ക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ ജാഗരൂകരായിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സുരക്ഷിതമായ ശാരീരിക അകലം പാക്കണം, മറ്റ് സുരക്ഷാ ക്രമീകരണങ്ങളള്‍ പാലിക്കലും നിര്‍ബന്ധമാണ്.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്ത് ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികുടുന്നതിനായി ഓരോ ജില്ലകളിലും മോട്ടോര്‍ സൈക്കില്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടും പരിസരത്തും ബൈക്കുകളില്‍ പെട്രോളിംഗ് നടത്തുകയും വീടുകളില്‍ എത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.