കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിയത് 200 കോടി: തെന്നിന്ത്യന്‍ നടിമാരേയും കൊണ്ട് തിഹാർ ജയിലിലെത്തി തെളിവെടുപ്പ്

Google Oneindia Malayalam News

ദില്ലി: ഇരുന്നൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ നടിമാരേയും കൊണ്ട് തിഹാർ ജയിലില്‍ തെളിവെടുപ്പ് നടത്തി പൊലീസ്. സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് തെന്നിന്ത്യന്‍ നടിമാരായ നിക്കി തംബോലി, സോഫിയ സിങ് എന്നീ താരങ്ങളെ ശനിയാഴ്ച തിഹാര്‍ ജയിലിലെത്തിച്ച് കൂടിക്കാഴ്ച പുനഃസൃഷ്ടിച്ച് തെളിവെടുപ്പ് നടത്തിയത്. താരങ്ങളും മോഡലുകളുമായ ഇവര്‍ക്ക് സുകേഷ് ചന്ദ്രശേഖര്‍ പണം നല്‍കിയിരുന്നുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്.

ചന്ദ്രശേഖർ ജയിലിൽ കഴിയുന്നത് മുതൽ ജയിൽ

ചന്ദ്രശേഖർ ജയിലിൽ കഴിയുന്നത് മുതൽ ജയിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ജയിൽ മാറിയെന്നും പോലീസ് വ്യക്തമാക്കുന്നു. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടിമാരായ നിക്കി തംബോലിയെയും സോഫിയ സിങ്ങിനെയും തിഹാറിലെ സെൻട്രൽ ജയിലിൽ ഒന്നാം നമ്പർ ജയിലിലേക്കാണ് കൊണ്ടുപോയതെന്നും അവിടെ വെച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയെന്നുമാണ് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

അനൂപ് പറയുന്നത് പച്ചക്കള്ളം, അന്തസുണ്ടെങ്കില്‍ ടിക്കറ്റ് തിരികെ കൊടുക്കണം: കോടീശ്വരനെതിരെ നാട്ടുകാർഅനൂപ് പറയുന്നത് പച്ചക്കള്ളം, അന്തസുണ്ടെങ്കില്‍ ടിക്കറ്റ് തിരികെ കൊടുക്കണം: കോടീശ്വരനെതിരെ നാട്ടുകാർ

മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവീന്ദർ

മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവീന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിംഗ് ഉൾപ്പെടെയുള്ള നിരവധി ആളുകളെ വഞ്ചിച്ചതിന് നിലവിൽ ജയിലിൽ കഴിയുന്ന ചന്ദ്രശേഖറിനെതിരെ വേറയും ആരോപണമുണ്ട്. സിനിമാ താരങ്ങളെ അടക്കം കൂട്ടുപിടിച്ചായിരുന്നു സുകേഷ് ചന്ദ്രന്റെ തട്ടിപ്പ്, ബോളിവുഡ് താരങ്ങളായ ജാക്വലിൻ ഫെർണാണ്ടസ്, നോറ ഫത്തേഹി, മുൻ ടിവി അവതാരക പിങ്കി ഇറാനി, സ്റ്റൈലിസ്റ്റ് ലീപാക്ഷി എല്ലവാദി എന്നിവരെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തതായി പൊലീസ് വ്യക്തമാക്കി.

ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് മുന്‍ മത്സരാർത്ഥികളും?: പക്ഷെ ആരാധകരുള്ളവർക്ക് വന്‍ നഷ്ടംബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് മുന്‍ മത്സരാർത്ഥികളും?: പക്ഷെ ആരാധകരുള്ളവർക്ക് വന്‍ നഷ്ടം

 സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി ആളുകൾ ആഡംബര

സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി ആളുകൾ ആഡംബര കാറുകളിൽ എത്തി ചന്ദ്രശേഖറിനെ കാണാൻ ഉണ്ടെന്ന് പറഞ്ഞ് ജയിലിനുള്ളിൽ പ്രവേശിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകളും കണ്ടെത്താന്‍ സാധിച്ചുവെന്നും പൊലീസ് അറിയിക്കുന്നുന്നു. രണ്ട് റിയാലിറ്റി ഷോകളിലും സിംഗ് ഹിന്ദി, തെലുങ്ക് സിനിമകളിലും അഭിനയിച്ച താരമാണ് നിക്കി തംബോലിയെന്നാണ് അധികൃതർ അറിയിക്കുന്നത്.

ജയിലിനുള്ളിൽ നിരവധി പേർ ചന്ദ്രശേഖറിനെ

ജയിലിനുള്ളിൽ നിരവധി പേർ ചന്ദ്രശേഖറിനെ സന്ദർശിച്ചെങ്കിലും ഞങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ടവരെ മാത്രമാണ് ഞങ്ങൾ വിളിക്കുന്നതെന്നും ചന്ദ്രശേഖർ ഇപ്പോൾ മണ്ടോലി ജയിലിൽ തടവിലാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും അതിനാലാണ് ചന്ദ്രശേഖറുമായി നടിമാർ കണ്ടുമുട്ടിയ രംഗം പുനഃസൃഷ്ടിച്ചതെന്നും സ്‌പെഷ്യൽ പോലീസ് കമ്മീഷണർ (ക്രൈം) രവീന്ദ്ര യാദവും കൂട്ടിച്ചേർത്തു.

കേസിലെ മറ്റൊരു പ്രതിയായ ജാക്വലിന്‍ ഫെർണാണ്ടസിന്

കേസിലെ മറ്റൊരു പ്രതിയായ ജാക്വലിന്‍ ഫെർണാണ്ടസിന് കഴിഞ്ഞ ദിവസം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സുകേഷ് ചന്ദ്രന്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് താരത്തിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് ഇഡിയുടെ കുറ്റപത്രത്തിലും വ്യക്തമാക്കിയിരുന്നു. തട്ടിപ്പിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന രീതിയില്‍ ജാക്വിലിന്‍ ഫെർണാണ്ടസ് കഥകള്‍ മെനഞ്ഞ് അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഒന്നിനേക്കുറിച്ചും തനിക്ക് അറിയില്ലെന്നും താന്‍ നിരപരാധിയാണെന്നുമുള്ള നടിയുടെ വാദം സത്യമല്ലെന്നുമായിരുന്നു ഇഡിയുടെ കുറ്റപത്രത്തിലുണ്ടായിരുന്നത്.

സുകേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത്

സുകേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത്, അദ്ദേഹത്തിന്റെ പേരിലുള്ള കേസുകള്‍ എന്നിവയ്ക്കൊപ്പം ലീന മരിയ പോള്‍ സുകേഷിന്റെ ഭാര്യയാണെന്ന വിവരവും ജാക്വിലിന് അറിയാമായിരുന്നു. സുകേഷിന്റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളത് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു നടി ഇദ്ദേഹവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതെന്നും ഇഡി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു

English summary
200 crore fraud case: Police conducted evidence collection with Niki Tamboli and Sophia Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X