നിപ്പയില്‍ വിറച്ചുനില്‍ക്കുന്ന കോഴിക്കോട് പനിച്ചൂടിലും പൊള്ളുന്നു; ഈ മാസം ചികിത്സ തേടിയത് 22608 പേര്‍
കോഴിക്കോട്: നിപ വൈറസ് ബാധയില്‍ വിറച്ചുനില്‍ക്കുന്ന കോഴിക്കോട് പനിച്ചൂടിലൂം പൊള്ളുന്നു. ഈ മാസം മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പനി ബാധിച്ചു ചികിത്സ തേടിയവരുടെ എണ്ണം 22608 ആണ്. ബുധനാഴ്ച മാത്രം 1060 പേരാണ് ചികിത്സ തേടിയത്. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കിലാണ് ഇത്രയും പേര്‍ ചികിത്സ തേടിയതായി വ്യക്തമാക്കുന്ത്.
ഇതില്‍ 209 പേരെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ു. ഇതില്‍ 18 പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. 118 പേര്‍ക്കാണ് ഈ മാസം ഡെങ്കിപ്പനി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസം 64671 പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇതില്‍ 730 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി.

ഇക്കാലയളവില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 19 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 331755 പേരായിരുന്ു കോഴിക്കോട് ജില്ലയില്‍ പനിക്കായി ചികിത്സ തേടിയത്. ഈ വര്‍ഷം മഴക്കാലത്തിന്റെ ആരംഭത്തില്‍ തന്നെ പനിബാധിതരുടെ എണ്ണം വര്‍ധിച്ചത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതില്‍ 7188 പേരെ കിടത്തിചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 1354 പേര്‍ക്കായിരുന്നു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.












Click it and Unblock the Notifications