കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; സംസ്ഥാനത്ത് 27 കേസുകള്‍ എടുത്തെന്ന് മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് ഇതുവരെ 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സമുദായി കലാപം സൃഷ്ടിക്കുന്ന തരത്തില്‍ പ്രകടനം നടത്തിയതിനാണ് കേസ് എടുത്തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. എല്ലാവര്‍ക്കും മാതൃകയായ നടപടിയാണിത്. എന്നാല്‍ പ്രക്ഷോഭത്തിന്‍റെ മറവില്‍ അക്രമത്തിന് മുതിര്‍ന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi-vijayan-

കുറ്റ്യാടിയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തിയ പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച 100 ഓളം പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിലെ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐയും ഇരിട്ടി എഎസ്പിയും പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള പരിപാടിയില്‍ യൂനിഫോം ധരിച്ച് പങ്കെടുത്ത സംഭവത്തിലും ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ യുഎപിഎ പ്രകാരം എടുത്ത എട്ട് കേസുകള്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ദില്ലിയില്‍ അധികാരം പിടിക്കാമെന്ന ബിജെപി മോഹം പൊലിയും! ദില്ലി ആംആദ്മി തൂത്തുവാരുമെന്നും സര്‍വ്വേദില്ലിയില്‍ അധികാരം പിടിക്കാമെന്ന ബിജെപി മോഹം പൊലിയും! ദില്ലി ആംആദ്മി തൂത്തുവാരുമെന്നും സര്‍വ്വേ

'ഇല്ലാത്തത് പറഞ്ഞ് മുസ്ലീങ്ങളെ പറ്റിക്കുന്നു';സിഎഎയെ പിന്തുണയ്ക്കുന്നു, മലക്കംമറിഞ്ഞ് പിസി ജോര്‍ജ്ജ്'ഇല്ലാത്തത് പറഞ്ഞ് മുസ്ലീങ്ങളെ പറ്റിക്കുന്നു';സിഎഎയെ പിന്തുണയ്ക്കുന്നു, മലക്കംമറിഞ്ഞ് പിസി ജോര്‍ജ്ജ്

'എസ്ഡിപിഐയെ അകറ്റി നിര്‍ത്താന്‍ ഒരു പഞ്ചായത്ത് ഭരണമെങ്കിലും വേണ്ടെന്ന് വെയ്ക്കൂ, അതല്ലേ ഹീറോയിസം''എസ്ഡിപിഐയെ അകറ്റി നിര്‍ത്താന്‍ ഒരു പഞ്ചായത്ത് ഭരണമെങ്കിലും വേണ്ടെന്ന് വെയ്ക്കൂ, അതല്ലേ ഹീറോയിസം'

English summary
27 cases registered regarding caa protests in kerala says CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X