പൂനയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് കടത്തുകയായിരുന്ന ഇരുപത്തിയെട്ടര ലക്ഷം രൂപയുടെ ഹവാല പണവുമായി യുവാവ് അറസ്റ്റിൽ

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:പൂനയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത ഇരുപത്തിയെട്ടര ലക്ഷം രൂപയുടെ ഹവാല പണവുമായി ഇതര സംസ്ഥാന യുവാവ് അറസ്റ്റിൽ.മഹാരാഷ്ട്ര പൂനയിൽ ലാച്ചി പാഡ് ഷാമാജി പാഡ് അട്പാടി താലൂക്കിൽ അമോൽ മോഹൻ ചവാനെയാണ്(27)വടകര എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെകെ മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്.

cash-

പ്രതിയെയും,പണവും ഇന്ന് കോടതിയിൽ ഹാജരാക്കും.ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ദേശീയപാതയിൽ മുട്ടുങ്ങൽ കെഎസ്ഇബി ഓഫീസിനു സമീപം വാഹന പരിശോധനയ്ക്കിടയിലാണ് സ്വകാര്യ ബസ്സിൽ കടത്തുകയായിരുന്ന പണവുമായി യുവാവ് അറസ്റ്റിലാകുന്നത്. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന കെഎൽ11ബിബി2373 മെട്രോ ബസ്സിൽ നിന്നുമാണ് പ്രതി അറസ്റ്റിലാകുന്നത്.

 hwla

പൂനയിൽ നിന്നും മംഗലാപുരത്ത് എത്തിയ ശേഷം കണ്ണൂർ വഴി കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു.സ്വർണ്ണം വാങ്ങാനാണ് പണവുമായി വന്നതെന്ന് പ്രതി മൊഴി നൽകിയതായി എക്സ്സൈസ് അധികൃതർ പറഞ്ഞു.പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസർമാരായ എം.കെ.മോഹൻദാസ്,കെ ഷൈജു,സിഇ.ഒ.സുധീർ കുന്നുമ്മൽ,ഡ്രൈവർ പുഷ്പരാജൻ എന്നിവർ പങ്കെടുത്തു.

സൈക്കോ ശങ്കറിന്‍റേത് ആത്മഹത്യയല്ല? മരണത്തില്‍ ദുരൂഹത ഏറുന്നു!!

മാഹിയിൽ നിന്ന് കോയമ്പത്തൂരിലേക്കും വിദേശമദ്യമൊഴുകുന്നു;ലോറിയിൽ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
28 lakh hawala money caught in vadakara

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്