പോലീസ് സ്റ്റേഷനിൽ അടിവസ്ത്രം മാത്രം ധരിച്ച് ഗാനമേള; പോലീസുകാരന് കിട്ടിയത് മുട്ടൻ പണി!

 • Posted By: Desk
Subscribe to Oneindia Malayalam

മലപ്പുറം: ആക്ഷൻ ഹാറോ ബിജു കളിച്ച പോലീസുകാരന് കിട്ടിയത് മുട്ടൻ പണി. സി ഐ അലവിയാണ് ഇപ്പോൾ പുലിവാലു പിടിച്ചത്. പൂവാല ശല്യത്തിന് പിടികൂടിയ യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടി പാട്ടുപാടിച്ച് ദൃശ്യങ്ങൾ‌ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ സഹപ്രവർത്തൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

സംഭവം സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ തന്നെ സമൂഹമാധ്യമങ്ങളിലിട്ടതോടെ വകുപ്പു തല അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ കൃത്യം ചെയ്ത പ്രതികളെ ഇത്തരത്തില്‍ ശിക്ഷിക്കുന്ന പൊലീസുകാരനായാണ് നിവിന്‍ പോളി അഭിനയിച്ചത്. സമൂഹ മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നത് ഈ സനിമയെ അധികരിച്ചാണ്.

സോഷ്യൽ മീഡിയിയിൽ വൈറൽ

സോഷ്യൽ മീഡിയിയിൽ വൈറൽ

പ്രതികളെ അടിവസ്ത്രം മാത്രം ധരിച്ച് പാട്ട് പാടുന്നതും വട്ടത്തിൽ നിന്ന് കൈകൊട്ടി കളിക്കുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പരപ്പനങ്ങാടിയിലും സമാന സംഭവം

പരപ്പനങ്ങാടിയിലും സമാന സംഭവം

മുമ്പ് പരപ്പനങ്ങാടി സ്റ്റേഷനിലെ പ്രതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വീണ്ടും അതുപോലൊരു സംഭവമാണ് തൊട്ടടുത്ത സ്റ്റേഷനായ താനൂരും സംഭവിച്ചത്.

പോലീസിന്റെ മാർഗ നിർദേശം തെറ്റിച്ചു

പോലീസിന്റെ മാർഗ നിർദേശം തെറ്റിച്ചു

കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികളോട് പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് പോലീസിന് കൃത്യമായ മാര്‍ഗ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് പോലീസുകാരുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള പ്രാകൃത ശിക്ഷാ രീതി തുടരുന്നത്.

cmsvideo
  മലപ്പുറത്ത് പൂവാലന്മാരെക്കൊണ്ട് പാട്ടുപാടിച്ച് എസ്ഐ | Oneindia Malayalam
  പ്രചരിപ്പിച്ചത് പോലീസ്

  പ്രചരിപ്പിച്ചത് പോലീസ്

  പോലീസ് സ്റ്റേഷനുള്ളിൽ നിന്ന് തന്നെ ചിത്രീകരിച്ചതുകൊണ്ട് പോലീസുകാര്‍ പ്രചരിപ്പിച്ചതാവാമെന്ന സംശയവും ഉയരുന്നുണ്ട്.

  English summary
  3 men apprehended for creating ruckus made to strip and clap by Circle Inspector

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്