കേരളം വീണ്ടും മാതൃകയാകുന്നു, വിദ്യാര്‍ത്ഥിനികള്‍ക്കായി സർക്കാരിന്റെ ഷീ പാഡ് പദ്ധതി

  • Posted By:
Subscribe to Oneindia Malayalam

തിതിരുവനന്തപുരം: വിദ്യാര്‍ത്ഥിനികൾക്കായുള്ള പിണറായി സർക്കാരിൻരെ ഷി പാഡ് പദ്ധതിയ്ക്ക് തുടക്കം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളിലെ 6 ക്ലാസുമുതൽ 13 ക്ലാസുവരെ യുള്ള പെമ്‍കുട്ടികൾക്ക് വേണ്ടിയാണ് ഈ പദ്ധതി . ഷീ പാഡ് പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ ടിച്ചർ ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹർസെക്കൻഡി സ്കൂളിൽ നിർവഹിച്ചു. വനിതാ വികസന കോർപ്പറേഷന്റേയും തദ്ദേശ സ്ഥാപനങ്ങളങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യം 114 പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന മൂന്നോറോളം സ്കൂളിൽ പദ്ധതി നടപ്പിലാക്കും. വരും കലാങ്ങളിൽ സംസഥാനത്താകെ ഷീ പാഡ് പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം കടുക്കുന്നു, നിർമ്മാണ പ്രവർത്തനങ്ങൾക്ക് നവംബർ 14 വരെ വിലക്ക്

she pad

ഷി പാഡ് പദ്ധതിയുടെ ഭാഗമായി ഗുണമേന്മയേറിയ സാനിറ്ററി നാപ്കിൻ, ഇവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാര എന്നീവയും നൽകും. കൂടാതെ ഉപയോഗിച്ച നാപ്കിൻ പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ നിർമാർജനം ചെയ്യുന്ന ഇൻസിനറേറ്ററും സ്കൂളുകളിൽ വിതരണം ചെയ്യും. ഈ പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ആർത്തവ ശുചിത്വ അവബോധം നല്‍കുന്നതിന് എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ് തയ്യാറാക്കിയ ലഘുലേഖ മന്ത്രി പ്രകാശനം ചെയ്തു.കൗമാരക്കാരായ പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷീ പാഡ് പദ്ധതി ആവിഷ്കരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ജയ ടിവി ഓഫീസിൽ മാത്രമല്ല ശശികലയുടെ ബന്ധു വീടുകളിലും റെയ്ഡ്, കരുതിക്കൂട്ടിയുള്ള പദ്ധതിയെന്ന് ദിനകരൻ

ഷി പാർഡ് പദ്ധതി കഴിഞ്ഞ രണ്ടുമാസം മുൻപ് തന്നെ തയ്യാറാക്കിയിരുന്നുവെങ്കിലും ചില സങ്കേതിക പ്രശ്നങ്ങളുണ്ടായതിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ കാലതാമസം നേരിട്ടിരുന്നു. ഷിപാഡ് പദ്ധതിയുടെ ഭാഗമായി പെമ്‍ക്കുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്ക് ബോധവൽക്കരണ പരിപാടികൾ നടത്തുമെന്ന് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് കെയറ്‍ ചെയർമാൻ ഖണ്‌ഡേല്‍വാള്‍ അറിയിച്ചിട്ടുണ്ട്.

English summary
In another pathbreaking move by initiated by Kerala government, girls will soon have access to free sanitary napkins in their schools under the ‘She Pad’ scheme.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്