Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമാറ്റച്ചട്ട ലംഘനം: സി വിജില്‍ വഴി ഇതുവരെ 315 പരാതികള്‍, പോസ്റ്റര്‍ കൂടുതല്‍ പരാതി മലപ്പുറത്ത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ഇതുവരെ ലഭിച്ചത് 315 പരാതികള്‍. അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്ലെക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവയ്ക്കെതിരെയാണ് ഇതുവരെ പരാതികള്‍ ലഭിച്ചത്. ഇതില്‍ 280 പരാതികള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിച്ച് തീര്‍പ്പാക്കി. 25 പരാതികള്‍ ഒഴിവാക്കുകയും 10 പരാതികള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയുമാണ്.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

1

ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് മലപ്പുറം നിയോജക മണ്ഡലത്തിലാണ്. 95 പരാതികളാണ് സി വിജില്‍ ആപ്പിലൂടെ മലപ്പുറം മണ്ഡലത്തില്‍ ലഭിച്ചത്. മങ്കടയില്‍ 60 ഉം വള്ളിക്കുന്നില്‍ 58 ഉം തവനൂരില്‍ 30 ഉം പരാതികള്‍ ലഭിച്ചിട്ടുണ്ട്. മഞ്ചേരിയില്‍ 14 പരാതികളും കോട്ടക്കല്‍, താനൂര്‍ മണ്ഡലങ്ങളില്‍ 12 പരാതികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറനാട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ ഏഴ് പരാതികളും നിലമ്പൂര്‍, തിരൂരങ്ങാടി മണ്ഡലങ്ങളില്‍ മൂന്നും പൊന്നാനി, തിരൂര്‍, വേങ്ങര മണ്ഡലങ്ങളില്‍ രണ്ടും പരാതികളാണ് ലഭിച്ചത്. വണ്ടൂരില്‍ ഒരു പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ ഉടന്‍ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറുകയും ഫ്ലൈയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവ4 പരാതികളെക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. പൊതുജനങ്ങള്‍ക്ക് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, തെരഞ്ഞെടുപ്പ് ചെലവ് പരിധി ലംഘനം തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം സി വിജില്‍ ആപ്പ് മുഖേന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കാം.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

വളരെ എളുപ്പം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് സി- വിജില്‍ ആപ്പ്. പരാതിപ്പെടുന്നയാള്‍ അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല എന്ന പ്രത്യേകതയും ആപ്പിനുണ്ട്. പരാതി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരാതി ട്രാക്ക് ചെയ്ത് നിലവിലെ അവസ്ഥ അറിയാനുള്ള സംവിധാനവുമുണ്ട്. ഒരു പരാതി സമര്‍പ്പിച്ചാല്‍ അഞ്ചുമിനുട്ടിനു ശേഷമേ അടുത്ത പരാതി നല്‍കാനാവൂ. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ നൂറ് മിനിറ്റിനകം നടപടി സ്വീകരിക്കും. ഒരാള്‍ നല്‍കുന്ന പരാതി ആദ്യമെത്തുന്നത് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമിലാണ്. കൂടുതല്‍ പരിശോധന ആവശ്യമുള്ള പരാതികള്‍ ജില്ലാതല സമിതിക്കുള്‍പ്പെടെ മുകള്‍ തട്ടിലേക്കു കൈമാറുന്ന തരത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+