35 പേരുടെ സംഘം വൈദികനെ നടുറോഡിലിട്ട് തല്ലി ചതച്ചു; കാരണം?
പാലക്കാട്:രാമനാഥപുരം അതിരൂപതിയിലെ വൈദികനായ ഫാ.ജോസ് കന്നുംകുഴി കോയമ്പത്തൂരില്‍ വെച്ച് ക്രൂരമര്‍ദനത്തിന് ഇരയായി. മുപ്പത്തിയഞ്ചോളം വരുന്ന അക്രമികളുടെ സംഘമാണ് വൈദികനെയും സംഘത്തെയും ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വൈദികനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കത്തോലിക്ക വൈദികരുടെ നേതൃത്വത്തില്‍ എട്ടിമടയില്‍ നടത്തുന്ന എയ്ഡ്‌സ് രോഗികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് കെജി ചാവടി പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്ന വഴിയ്ക്കാണ് അക്രമികളുടെ സംഘം കാറിനെ പിന്തുടര്‍ന്ന് ആക്രമിച്ചത്.

സംഭവം നടക്കുന്നത്
കോയമ്പത്തൂരിലെ എട്ടിമടയില്‍ വെച്ചാണ് ആക്രമം നടക്കുന്നത്. ഫാ. ജോസ് കന്നുംകുഴിയും സംഘവും സഞ്ചരിച്ചിരുന്നു കാറിനെ പിന്തുടര്‍ന്ന് എത്തിയ 35 പേരാണ് ക്രൂരമായി വൈദികനെ മര്‍ദിച്ചത്.

ലക്ഷ്യം ഫാ. കന്നുംകുഴി
അക്രമി സംഘം ലക്ഷ്യം വെച്ചത് ഫാ.കന്നുംകുഴിയെ മാത്രാമായിരുന്നു. കൂടെ യാത്ര ചെയ്തിരുന്നവര്‍ അടുത്ത് കണ്ട പോലീസ് ജീപ്പില്‍ അഭയം നേടിയിട്ടും വൈദികനെ മാത്രമാണ് സംഘം ആക്രമിച്ചത്. വസ്ത്രം വലിച്ച് കീറുകയും മാരക ആയുധങ്ങള്‍ വെച്ച് ക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു.
പോലീസ് നോക്കുകുത്തികളായി
സംഘം വൈദികനെ ആക്രമിക്കുമ്പോള്‍ പോലീസ് അടുത്തുണ്ടായിട്ടും പ്രതികരിച്ചില്ല. ഹൈവേയില്‍ നിന്നും പോലീസ് സ്‌റ്റേഷനിലേക്കുള്ള രണ്ടര കിലോമീറ്റര്‍ ദൂരം ഇവര്‍ ആക്രമണം തുടര്‍ന്നു.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ഗുരുതരമായി പരിക്കേറ്റ വൈദികനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാരണം വ്യക്തമല്ല
വൈദികനെ ആക്രിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല.












Click it and Unblock the Notifications