കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോണ്‍ഗ്രസിന്റെ കള്ളം പൊളിയുന്നു': ഗാന്ധി ചിത്രം തകർത്ത കേസില്‍ രാഹുലിന്റെ പിഎ അടക്കം അറസ്റ്റില്‍

Google Oneindia Malayalam News

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഒഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തില്‍ നാല് കോണ്ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ എന്നിവരോടൊപ്പം കോണ്‍ഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഏറെ ചർച്ചാ വിഷയമായ സംഭവത്തില്‍ പാർട്ടി പ്രവർത്തകരെ തന്നെ അറസ്റ്റ് ചെയ്തത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.

'പക വീട്ടല്‍': ദിലീപ് കിടന്ന ജയിലിലേക്ക് എന്നേയും എത്തിക്കാന്‍ ശ്രമം; വന്‍ കളിയെന്ന് ബാലചന്ദ്രകുമാർ'പക വീട്ടല്‍': ദിലീപ് കിടന്ന ജയിലിലേക്ക് എന്നേയും എത്തിക്കാന്‍ ശ്രമം; വന്‍ കളിയെന്ന് ബാലചന്ദ്രകുമാർ

എസ് എഫ് ഐ പ്രവർത്തകരാണ് ഗാന്ധി ചിത്രം തകർത്തതെന്നായിരുന്നു കോണ്‍ഗ്രസ് തുടക്കം മുതല്‍ ആരോപിച്ചിരുന്നത്. എന്നാല്‍ എസ് എഫ് ഐ മാർച്ചിന് പിന്നാലെ മാധ്യമപ്രവർത്തകർ എടുത്ത ചിത്രങ്ങളും സി സി ടി വി ദൃശ്യങ്ങളും കേസില്‍ വഴിത്തിരിവായി. ഓഫീസ് ആക്രമണ കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയുള്ളതായിരുന്നു എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ റിപ്പോർട്ട്. ഓഫീസിലെ ചുവരിൽ തൂക്കിയിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്നായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

ijjg

എംപി ഓഫീസിലേക്ക് പ്രകടനമായി എത്തിയ എസ് എഫ് ഐ പ്രവർത്തകർ എംപി ഓഫീസ് കസേരയില്‍ വാഴ വെക്കുന്ന സമയത്ത് ഗാന്ധിയുടെ ചിത്രം ചുമരിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനും കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. ഇത് മാധ്യമപ്രവർത്തകർ ആദ്യം എടുത്ത ചിത്രത്തിലുണ്ട്. എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ 3.59ന് പകർത്തിയ ചിത്രങ്ങളിലാണ് ഗാന്ധി ചിത്രം ചുമരിലുള്ളതായി വ്യക്തമാവുന്നത്.

'എന്തിനാണ് ദിലീപ് ഈ നാടകങ്ങള്‍ കളിക്കുന്നത്': ഇതിനെല്ലാം അവർ മറുപടി പറയണമെന്നും ഭാഗ്യലക്ഷ്മി'എന്തിനാണ് ദിലീപ് ഈ നാടകങ്ങള്‍ കളിക്കുന്നത്': ഇതിനെല്ലാം അവർ മറുപടി പറയണമെന്നും ഭാഗ്യലക്ഷ്മി

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പിഎയും മറ്റ് പ്രവർത്തകരും എത്തി ഓഫീസ് ഷട്ടർ താഴ്ത്തി. അല്‍പസമയം തുറന്നതിന് ശേഷമാണ് ഗാന്ധിയുടെ ചിത്രം ഉള്‍പ്പടെ തറയിലിട്ട് പൊട്ടിച്ചതായി കാണുന്നത്. 4.30 ന് പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രത്തില്‍ ഓഫീസ് ആകെ അലങ്കോലപ്പെട്ട് കിടക്കുന്ന നിലയിലുമാണ് ഉള്ളത്. എസ് എഫ് ഐ പ്രവർത്തകർ ഗാന്ധി ചിത്രം നശിപ്പിച്ചുവെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചത്. കേസില്‍ എസ് എഫ് ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരും അടക്കം 29 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ജൂലൈ ആറിന് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എല്ലാവർക്കും ജാമ്യം നല്‍കി.

Recommended Video

cmsvideo
മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala

ഇതാ സാരിയില്‍ പൊളിച്ചടുക്കുന്ന ഭാവന: ഗംഭീര ലുക്കെന്ന് ആരാധകർ, വൈറലായി ചിത്രങ്ങള്‍

English summary
4 Congress workers, including Rahul's PA, arrested invandalizing photo of Gandhi in Wayanad office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X