കായികതാരങ്ങളായ നാല് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
ആലപ്പുഴ: കേരളത്തിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് നിറം പകരേണ്ടിയിരുന്ന പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതില്‍ ഒരാള്‍ മരിച്ചു.
ആലപ്പുഴയിലെ സായി(സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ) പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനികളാണ് ഇവര്‍. ജലകായിക മേഖലയില്‍ കഴിവ് തെളിയിച്ച പെണ്‍കുട്ടികളാണ്. ഇതില്‍ രണ്ട് പേര്‍ കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയവരാണ്.

ഒതളങ്ങ എന്ന വിഷക്കായ കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെയ് ആറിന് രാത്രിയോടെയാണ് ഇവരെ ഹോസ്റ്റല്‍ മുറിയില്‍ വിഷക്കായ കഴിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് പുറത്ത് പോയപ്പോഴാണ് ഇവര്‍ വിഷം കഴിച്ചതെന്നാണ് കരുതുന്നത്.
ഉടന്‍ തന്നെ നാല് പേരേയും ആലപ്പുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരും ഗുരുതരാവസ്ഥയിലല്ലെന്നാണ് ആദ്യം റിപ്പോര്‍്ടുകള്‍ വന്നതെങ്കിലും പുലര്‍ച്ചയോടെ ആര്യാട് സ്വദേശിനി മരിച്ചു.
ചികിത്സയിലുള്ള വിദ്യാര്‍ത്ഥിവികളില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗും മാനസിക പീഡനവും ആണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് ചികിത്സയിലുള്ള ഒരു പെണ്‍കുട്ടി ബന്ധുവിനോട് പറഞ്ഞത്.












Click it and Unblock the Notifications