കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പാതാ വികസനം 45 മീറ്ററില്‍ തന്നെ... പിന്നോട്ടില്ലെന്ന് പിണറായി വിജയന്‍...

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: ദേശീയപാതാ വികസനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വാഹന അപകടങ്ങള്‍ പെരുകുകയാണ്. റോഡുകള്‍ക്ക് വീതി കൂട്ടാതെ അപകടങ്ങള്‍ കുറയ്ക്കാന്‍ പറ്റില്ല. അതുകൊണ്ട് ദേശീയപാതാ വികസനത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ഭൂമി ലഭ്യമല്ലാത്തുകൊണ്ടാണ് റോഡ് വികസനം വൈകുന്നത്. ദേശീയ പാതകളുടെ വീതി 60 മീറ്റര്‍ വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധന. എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അത് 45 മീറ്ററായി കുറച്ചിട്ടുണ്ട്. എന്നിട്ടും നമ്മള്‍ പാതവികസനത്തിന് വൈകുന്നത് ശരിയല്ല.

Pinarayi Vijayan

45 മീറ്ററാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍വ്വ കക്ഷി യോഗത്തിലും ധാരണയായതാണ്. നാടിന്റെ വികസനത്തിന് ദേശീയപാത വികസനം അനിവാര്യമാണെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് നടല്‍കിയ സ്വീകരണ ചടങ്ങിലാണ് പിണറായി തന്റെ നിലപാട് വ്യക്തമാക്കിയത്.

ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുമ്പോള്‍ സ്ഥലമുടമകളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും പിണറായി വിജയന്‍ ഉറപ്പു നല്‍കുന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ അനിവാര്യമാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കും. വിശദമായ ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചിലര്‍ ഭൂമിയേറ്റെടുക്കലിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇത്തരം ബാഹ്യ ശക്തികളെ തിരിച്ചറിയം. വിമാനത്താവള വികസനം കോഴിക്കോടിന്റെ മുഖച്ഛായ മാറ്റുന്നതിന് ഗുണം ചെയ്യും. ഭൂമി ഏറ്റെടുക്കേണ്ടിവരുന്ന ഓരോത്തരെയും കണ്ട് ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി ഉറപ്പ് പറയുന്നു.

എല്‍എന്‍ജി പൈപ്പ് ലൈനിന്റെ കാര്യത്തില്‍ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുക്കും. അപകടമില്ലാത്ത രീതിയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കണം. സര്‍ക്കാര്‍ ഇതിനു വേണ്ട സുരക്ഷാ നടപടികള്‍ ഉറപ്പു വരുത്തും.

പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടാനുള്ള കോടതി ഉത്തരവിനെതിരെ പിണറായി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. റിയല്‍ എസ്റ്റേറ്റ് താല്‍പര്യം വച്ച് പൊതു വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ അുവദിക്കില്ല. സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിയമപരിരക്ഷ നല്‍കും. സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കും. പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി.

English summary
Will go ahead 45 meter width National highway ,Said Chief Minister Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X