കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി നഴ്സുമാരെ നാട്ടിലെത്തിയ്ക്കും: മുഖ്യന്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഇറാഖിലെ മലയാളി നഴ്‌സുമാരെ മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ എത്തിച്ച ശേഷം നാട്ടിലേയ്ക്ക് കൊണ്ട് വരാന്‍ ശ്രമിയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇറാഖിലെ വിമാനത്താവളങ്ങളില്‍ നഴ്‌സുമാരെ നേരിട്ട് എത്തിയ്ക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഇറാഖിലെ അയാല്‍ രാജ്യങ്ങളില്‍ ഇവരെ എത്തിച്ചശേഷം നാട്ടിലെത്തിയ്ക്കും.

നഴ്‌സുമാര്‍ക്ക് ഭക്ഷണവും വെള്ളവും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇറാഖില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിയ്ക്കപന്നത് ചര്‍ച്ചചെയ്യാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥാപനപതികളുടെ യോഗം ദില്ലിയില്‍ ചേരുന്നുണ്ട്.

Oommen Chandy

സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യുഎഇ, ഒമാന്‍, ബഹറൈന്‍ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതൊടൊപ്പം ഇന്ത്യയിലെ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാപനപതിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തീവ്രവാദികള്‍ ബന്ദികളാക്കിയ ഇന്ത്യക്കാരുടെ മോചനത്തിന് വേണ്ടി രാജ്യാന്തര തലത്തില്‍ ഇന്ത്യ സഹായം തേടും. 46 ഓളം മലയാളി നഴ്‌സുമാരാണ് ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നത്.

English summary
46 nurses stranded in Iraq Safe: Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X