Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ ബോംബേറ്; 6 ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍, ബിജെപിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് ബിജെപി

കണ്ണൂര്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടി ആര്‍എസ്എസ് ആസൂത്രിതമായി ആക്രമണങ്ങള്‍ നടത്തുകയാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടറി സംസാരിക്കുന്ന വേദിയില്‍ ബോംബെറിഞ്ഞ കേസില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം സിപിഎം കണ്ണൂീര്‍ ജില്ല സെക്രട്ടറി പി ജയരാജനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസാരിക്കുന്ന വേദിയിലേക്കായിരുന്നു ബോംബെറിഞ്ഞത്.

ബോംബേറില്‍ ഒരു സിപിഎം പ്രവര്‍ത്തകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടി ആര്‍എസ്എസ് ആസൂത്രിതമായി ആക്രമണങ്ങള്‍ നടത്തുകയാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഇത്തരം ആക്രണമണങ്ങളെ കുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തണം. ആര്‍എസ്എസ് അധോലോക സംഘമായി മാറിക്കഴിഞതിന്റെ സൂചനകളാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു.

P Jayarajan

കോടിയേരി പ്രസംഗിക്കാന്‍ എത്തിയപ്പോഴായിരുന്നു ബോംബേറ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൈക്കിലെത്തിയ സംഘമാണ് ബോംബേറ് നടത്തിയതെന്ന് പ്രദേശത്തുണ്ടായിരുന്നവര്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. തലശ്ശേരി നങ്ങാറത്ത് പീടികയിലായിരുന്നു സംഭവം. അതേസമയം സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+