'മോദിസത്തോട് അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുർദിനം'; - നജീബ് കാന്തപുരം
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം. തനിക്കും ഇന്ന് ദുര്‍ദിനമാണെന്നാണ് അദ്ദേഹം കുറിച്ചത്.
ഇന്ത്യ എന്നെങ്കിലും വര്‍ഗീയ ശക്തികളുടെ കൈകളില്‍ നിന്നും മോചിക്കപ്പെടും എന്ന് ആഗ്രഹിച്ചത് കൊണ്ടും പണവും വര്‍ഗീയതയും ജനാധിപത്യത്തെ കശക്കി എറിയുന്നത് കണ്ട് നില്‍ക്കാന്‍ കഴിയാത്തത് കൊണ്ട് തനിക്കും ഇന്ന് ദുര്‍ദിനമാണെന്ന് നജീബ് പറയുന്നു. ഫേസ് ബുക്കിലൂടെയായിരുന്നു നജീബ് കാന്തപുരത്തിന്റെ പ്രതികരണം.

മോദിസത്തോട് അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുര്‍ദിനം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: -
'എനിക്കും ഇന്ന് ദുര്‍ദിനമാണ്. ഈ രാജ്യം എന്നെങ്കിലും വര്‍ഗ്ഗീയ ശക്തികളുടെ കൈകളില്‍ നിന്ന് മോചിപ്പിക്കപ്പെടും എന്ന് ആഗ്രഹിച്ചത് കൊണ്ട്. പണവും വര്‍ഗ്ഗീയതയും ജനാധിപത്യത്തെ കശക്കിയെറിയുന്നത് കണ്ട് നില്‍ക്കാന്‍ വയ്യാത്തത് കൊണ്ട്. അതു കൊണ്ട് തന്നെ എനിക്കും ഇന്ന് ദുര്‍ദിനമാണ്.
അതേസമയം, എനിക്ക് മാത്രമല്ല മോദിസത്തോട് അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുര്‍ദിനം തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് ചെന്നിത്തലയെ പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രി പരിഹസിച്ചത്. വലിയ അഴീക്കൽ പാലത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം.
പാലം ജനങ്ങൾക്ക് തുറന്നു കൊടുക്കുന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണെന്ന് ചെന്നിത്തല സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഊഴമായപ്പോൾ മുഖ്യമന്ത്രി ചെന്നിത്തലയെ വേദിയിലിരുത്തിക്കൊണ്ട് തന്നെ പരിഹാസ ശരം തൊടുത്തു. 'നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ?' എന്നാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി പരോക്ഷമായി പരാമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്'.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരിഹാസ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് യുവനേതാവ് വി ടി ബല്‍റാം രംഗത്ത് എത്തിയിരുന്നു. ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്. ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ, ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെയെന്നാണ് യുവ കോണ്‍ഗ്രസ് നേതാവിന്റെ മറുപടി. സമൂഹ മാധ്യത്തിലെ കുറിപ്പിലൂടെയാണ് മറുപടിയുമായി രംഗത്തത് എത്തിയത്.
വി ടി ബല്‍റാമിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ ; -
'ശരിയാണ് സെർ,
ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്.
ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്.
ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ,
ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ' - ബല്‍റാം എഴുതി.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബ് ഒഴികെ എല്ലായിടത്തും ബിജെപി മികച്ച നിലയിലാണ് ഉള്ളത്. ഉത്തരാഖണ്ഡില്‍ ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടുന്ന പാർട്ടിയായി ബിജെപി മാറി. 70 സീറ്റുകളുള്ള സംസ്ഥാനത്ത് 41 സീറ്റുകൾ നേടിയാണ് ബിജെപി തുടർഭരണമെന്ന ചരിത്രം കുറിക്കുന്നത്. 25 സീറ്റുകളിലാണ് കോൺഗ്രസിന് ലീഡ് ചെയ്യാനായത്. ഭരണത്തുടർച്ചയും മുഖ്യമന്ത്രിമാർ ജയിക്കുന്ന പതിവും സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിരുന്നില്ല. ഈ ചരിത്രമാണ് ബിജെപി ഇത്തവണ ഉത്തരാഖണ്ഡില്‍ തിരുത്തി എഴുതിയത്.












Click it and Unblock the Notifications