കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് 57കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു, ശേഷം ആഭരണങ്ങളും മോഷ്ടിച്ചു...

ശാരീരിക പീഡനത്തിനിരയായ സ്ത്രീ പിറ്റേദിവസം ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: വലിയതുറയില്‍ 57കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. വീട്ടില്‍ അതിക്രമിച്ച് കയറിയ 25 വയസ് തോന്നിക്കുന്ന യുവാവാണ് വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ചത്. ഇതിന് ശേഷം സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന മാലയും മോതിരവും വീട്ടിലെ പണവും മോഷ്ടിച്ചതായും പരാതിയുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ശാരീരിക പീഡനത്തിനിരയായ സ്ത്രീ പിറ്റേദിവസം ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. പരിശോധിച്ച ഡോക്ടര്‍ക്ക് സ്ത്രീ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ വിദഗ്ദ പരിശോധനയിലാണ് സ്ത്രീ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.

rape

25 വയസ് തോന്നിക്കുന്ന ഒരു യുവാവാണ് ബലാത്സംഗം ചെയ്തതെന്ന് സ്ത്രീ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു. പീഡിപ്പിച്ച ശേഷം തന്റെ ദേഹത്തുണ്ടായിരുന്ന മാലയും, മോതിരവും വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ന്നാണ് ഇയാള്‍ പോയതെന്നും മൊഴിയിലുണ്ട്.

സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പീഡിപ്പിച്ചത് ആരാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. ഫോറന്‍സിക് വിദഗ്ദരുടെ സംഘം സ്ത്രീയുടെ വീട്ടിലെത്തി തെളിവ് ശേഖരിച്ചിരുന്നു.

English summary
57 Year old woman raped in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X