ദാവൂദ് ഇബ്രാഹിമിന്‍റെ കള്ളപ്പണം കേരളത്തിലെത്തുന്നു, എത്തിയത് 600 കോടി
കോട്ടയം: പാകിസ്താനില്‍ അച്ചടിയ്ക്കുന്ന കള്ള നോട്ടുകള്‍ ബംഗാളികള്‍ വഴി കേരളത്തില്‍. കഴിഞ്ഞ ആറ് മാസത്തിനിടെ 600 കോടിയുടെ കള്ള നോട്ടുകളാണ് സംസ്ഥാനത്ത് എത്തിയത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിന്റെ അടുത്ത അനുയായികളാണ് കേരളത്തിലേയ്ക്ക് കള്ളനോട്ട് എത്തിയ്ക്കുന്നവരില്‍ പ്രധാനികള്‍. എന്‍ഐഎ ആണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കേരളത്തിലെത്തുന്ന അന്യ സംസ്ഥാനതൊഴിലാളികള്‍ വടക്കന്‍ ജില്ലകളില്‍ തുടങ്ങി തെക്കന്‍ ജില്ലകളിലേയ്ക്കും കള്ളനോട്ട് വ്യാപിപ്പിയ്ക്കുന്നു. ദില്ലി വിമാനത്താവളത്തില്‍ 49 ലക്ഷം രൂപയുടെ കള്ളനോട്ടുമായി അറസ്റ്റിലായ ബംഗ്ളാദേശി ഇക്രാമുള്‍ അന്‍സാരിയെ ചോദ്യം ചെയ്തപ്പോഴാണ് എന്‍ഐഎയ്ക്ക് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചത്.

പാകിസ്താനില്‍ അച്ചടിയ്ക്കുന്ന നോട്ടുകള്‍ ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ എത്തുന്നു. ഇപ്പോള്‍ ബംഗ്ളാദേശിലും തുടര്‍ന്ന് ബംഗാളിലും എത്തുന്നു. ബംഗാളികളുടെ വ്യാജ രേഖകള്‍ ഉണ്ടാക്കി തൊഴിലിനെന്ന വ്യാജേന ബംഗ്‌ളേദേശികള്‍ കേരളത്തിലെത്തുന്നു. ഇവരിലൂടെ കള്ളനോട്ട് പ്രചരിയ്ക്കുകയും ചെയ്യുന്നു.
ഒട്ടേറെ അന്യ സംസ്ഥാന തൊഴിലാളികള്‍ എത്തുന്ന കേരളത്തില്‍ കള്ളനോട്ട് പ്രചരിപ്പിയ്ക്കുക എളുപ്പമാണ്. ഇന്ത്യയില്‍ വ്യാജ നോട്ടുകള്‍ പ്രചരിപ്പിയ്ക്കുന്നതിന് പാകിസ്താന്‍ ചാര സംഘടനയുടെ പിന്തുണയുണ്ടെന്നും എന്‍എ ഐ പറയുന്നു. എന്‍ഐഎ പുറത്ത് വിടുന്ന വിവരങ്ങള്‍ കേരളത്തിലെ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്നു. എന്തായാലും അന്യ സംസ്ഥാന തൊഴിലാളികളുമായി പണമിടപാട് നടത്തുമ്പോള്‍ അല്‍പ്പമൊന്ന് സൂക്ഷിയ്ക്കണമെന്ന് പറയാതെ വയ്യ.












Click it and Unblock the Notifications