അഞ്ചംഗ കുടുംബത്തിന് മാസം 15,000 ലിറ്റര്‍ പോരെയെന്ന് മന്ത്രി; വസതിയില്‍ ചെലവാകുന്നത് 60000 ലിറ്റര്‍

തിരുവനന്തപുരം: അഞ്ചംഗ കുടുംബത്തിന് പ്രതിമാസം 15,000 ലിറ്റര്‍ വെള്ളം മതിയാകുമെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ദിവസങ്ങല്‍ക്ക് മുമ്പ് പറഞ്ഞത്. എന്നാല്‍ ഈ മന്ത്രിയുടെ വീട്ടില്‍ ഒരു മാസം ചെലവാകുന്നത്. 60000 ലിറ്റര്‍ വെള്ളം. ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ തോമസിന് നിയമസഭയില്‍ മന്ത്രി തന്നെ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അഞ്ചംഗ കുടുംബത്തില്‍ 500 ലിറ്റര്‍
കേരളത്തില്‍ ഒരു കുടുംബത്തിന്റെ ശരാശരി പ്രതിദിന ജല ഉപഭോഗം 500 ലിറ്റര്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. ജലജീവന്‍ മിഷന് പദ്ധതിയില്‍ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഒരാള്‍ പ്രതിദിനം 55 ലിറ്റര്‍ ജലം ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. കേരളം ഇത് 100 ലിറ്റര്‍ എന്നാണ് നാം കണക്കു കൂട്ടുന്നത്. ഇതുപ്രകാരം അഞ്ചംഗ കുടുംബത്തില്‍ 500 ലിറ്റര്‍ എന്നു കണക്കു കൂട്ടുകയാണെങ്കില്‍ മാസം 15000 ലിറ്റര്‍ ജലഉപഭോഗം വരുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിന് നേരത്തെ പറഞ്ഞത്.

ഒരു മാസം 60000 ലിറ്റര്‍
ഇപ്പോഴാണ് മന്ത്രിയുടെ വീട്ടിലെ വെള്ളത്തിന്റെ ഉപഭോഗത്തിന്റെ കണക്ക് പുറത്തുവന്നത്. മന്ത്രി മന്ദിരത്തില്‍ കഴിഞ്ഞ ജൂണ്‍- ജൂലായ് മാസത്തില്‍ 1.22 ലക്ഷം വെള്ളമാണ് ഉപയോഗിച്ചത്. അതായത് ഒരു മാസം 60000 ലിറ്റര്‍. വെള്ളത്തിന് രണ്ട് കണക്ഷനാണ് മന്ത്രിയുടെ വസതിയിലുള്ളത്.

സാമ്പത്തിക പ്രതിസന്ധി
അതേസമയം, സാമ്പത്തിക പ്രതിസന്ധി മൂലം മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജലഅതോറിറ്റി കുടിവെള്ള ചാര്‍ജ് വര്‍ധിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചത്. അടിയന്തര പ്രമേയത്തിന് നല്കിയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജലജീവന്‍ മിഷനുമായി സര്‍ക്കാര്‍
കേരളത്തിലെ മുഴുവന്‍ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ജലജീവന്‍ മിഷനുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കണക്ഷന് കൂടുന്നതോടെ മെയന്റനന്സും കൂടും. വകുപ്പിന്റെ സഞ്ചിത നഷ്ടം 4911.42 കോടി രൂപയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിക്കാനുള്ള കുടിശിക 1180 കോടി രൂപയാണ്. കെഎസ്ഇബിക്ക് ജല അതോറിറ്റി നല്‍കാനുള്ളത് 1295 കോടി രൂപയാണ്. ഇതടക്കം 2613 കോടി രൂപയാണ് ആകെ ബാധ്യത. കുടിശ്ശിക പിരിച്ചെടുത്താല്‍ വാട്ടര്‍ ചാര്‍ജ് വര്‍ധനവ് ഒഴിവാക്കാമെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് ഈ കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കണക്ഷനുകളുടെ എണ്ണം വര്‍ധിക്കും
ഒരു കിലോ ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ചു വിതരണം ചെയ്യുന്നതിന് ശരാശരി 22.85 രൂപയാണ് ജല അതോറിറ്റിക്ക് ചെലവാകുന്നത്. ലഭിക്കുന്നതാകട്ടെ ശരാശരി 10.92 രൂപയും. കണക്ഷനുകളുടെ എണ്ണം വര്‍ധിക്കും തോറും വകുപ്പ് നേരിടുന്ന നഷ്ടവും അതേ അനുപാതത്തില്‍ തന്നെ ഉയരും. കുടിശിക എത്ര അടച്ചു തീര്‍ത്താലും ഈ നഷ്ടം ഉയര്‍ന്നു തന്നെ വരും. ഇത് കുറച്ചെങ്കിലും നികത്തുന്നതിനു വേണ്ടിയാണ് വര്‍ധനവ് വരുത്തിയത്.

ലഭിക്കാനുള്ള കുടിശിക
വകുപ്പിന് കുടിശികയിനത്തില്‍ ലഭിക്കാനുള്ള തുകയില്‍ 955 കോടി രൂപ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പൊതു ടാപ്പുകളിലേക്ക് കുടിവെള്ളം നല്‍കിയതിന്റെ കുടിശികയാണ്. സമൂഹത്തിലെ ഏറ്റവും താഴേതട്ടിലുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ശ്രാതസ്സാണിത്. അറ്റകുറ്റപ്പണികളുടെ കരാറുകാര്‍ക്ക് 145 കോടി രൂപയുടെ കുടിശിക നല്‍കാനുണ്ട്. ഇതു നല്‍കാത്ത പക്ഷം അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികള്‍ മുടങ്ങുന്ന സാഹചര്യമാണുള്ളത്.

ശമ്പളവും പെന്ഷന് ആനുകൂല്യങ്ങളും
നിരക്കു വര്‍ധനവിലൂടെ 400 കോടി രൂപ മാത്രമാണ് പ്രതിവര്‍ഷം അധികമായി ലക്ഷ്യമിടുന്നത്. മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നു വിഭിന്നമാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. ശമ്പളവും പെന്ഷന് ആനുകൂല്യങ്ങളും വകുപ്പ് തന്നെയാണ് നല്‍കേണ്ടത്. ഭാഗികമായി മാത്രമാണ് സര്‍ക്കാരില്‍ നിന്ന് നോണ്‍ പ്ലാന്‍ ഗ്രാന്‍ഡ് മുഖേന ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications