കണ്ണൂരില്‍ പാര്‍ട്ടിപ്രവര്‍ത്തകന്റെ ഏഴു വയസ്സുകാരനായ മകന് വെട്ടേറ്റു
ഇരിട്ടി: പാര്‍ട്ടി പ്രവര്‍ത്തകന്റെ ഏഴു വയസ്സുകാരനായ മകനെ വീട്ടില്‍ക്കയറി മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. രമ്യ -രാഹുല്‍ ദമ്പതിമാരുടെ മകനായ കാര്‍ത്തികിനാണ് വെട്ടേറ്റത്. കൈയ്ക്ക് വെട്ടേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി 7.30 ഓടെ രാഹുലിനെ അന്വേഷിച്ചു വീട്ടിലെത്തിയ സംഘം രാഹുലിനെ കാണാത്തതിനാല്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നെന്നു വീട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ 14ാംം വാര്‍ഡില്‍ നിന്ന് രാഹുലും പാറക്കണ്ടം വാര്‍ഡില്‍ നിന്ന് രമ്യയും ബിജെപി സ്ഥാനാത്ഥികളായി മത്സരിച്ചിരുന്നു. സിപിഎമ്മുകാരാണ് അക്രമത്തിനു പിന്നിലെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. അച്ഛനെ ആക്രമിക്കാനെത്തിയവര്‍ അച്ഛന്‍ വീട്ടിലില്ലെന്നറിഞ്ഞപ്പോള്‍ മകനെ ആക്രമിക്കുകയായിരുന്നെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് പറഞ്ഞു.

എന്നാല്‍ സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും കുടുംബവ വഴക്കാണെന്നുമാണ് സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ് കുര്യന്‍ പറഞ്ഞത്. പാലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്.












Click it and Unblock the Notifications