ആളുമാറി അറസ്റ്റ് ചെയ്തത് 84കാരിയെ, നാല് വര്‍ഷത്തെ നിയമപോരാട്ടം; മനുഷ്യാവകാശ ലംഘനം
പാലക്കാട്: പൊലീസിന്റെ ഗുരുതര മനുഷ്യാവകാശ ലംഘനത്തെ തുടർന്ന് 84 വയസുകാരി കോടതി കയറിയിറങ്ങിയത് നാല് വര്‍ഷം. ആളുമാറി അറസ്റ്റ് ചെയ്യപ്പെട്ട 84കാരി ഭാരതിയമ്മയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വീട്ടില്‍ കയറി അതിക്രമം കാണിച്ച കേസില്‍ പ്രതി താനല്ലെന്നും പറഞ്ഞിട്ടും പൊലീസ് ആളുമാറി ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും എന്താണെന്ന് ചോദിച്ചപ്പോള്‍ തര്‍ക്കമാണെന്ന് പറഞ്ഞു. എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും വൃദ്ധ പറഞ്ഞു.
1998ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കള്ളിക്കാട് സ്വദേശി രാജഗോപാല്‍ എന്നയാളുടെ വീട്ടുജോലിക്കാരിയായിരുന്നു ഭാരതി എന്ന സ്ത്രീ. ഈ സ്ത്രീ വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കുകയും ഇവിടുത്തെ ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടക്കുകയും ചെയ്തു എന്നാണ് പരാതി. ഇതേ തുടര്‍ന്ന് പാലക്കാട് സൗത്ത് പൊലീസ് ഭാരതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പിന്നീട് ഇവരെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

2019ല്‍ പൊലീസ് ഈ കേസില്‍ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ അന്ന് അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതിയെ ആയിരുന്നില്ല. കുനിശേരി സ്വദേശിയായ 84കാരി ഭാരതിയമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസം പൊലീസ് ഇവരുടെ വീട്ടിലേക്കെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടില്‍ ഇവര്‍ ഒറ്റക്കായിരുന്നു താമസം. ഭര്‍ത്താവ് മരിച്ചു, കുട്ടികളുമില്ല, താന്‍ എവിടെയും വീട്ടുജോലി ചെയ്തിട്ടില്ലെന്ന് ഇവര്‍ പലപ്പോഴായി പറയുന്നുണ്ടായിരുന്നു. തമിഴ്‌നാട്ടിലാണ് താമസം, ഇങ്ങനെ ഒരു കേസുമായി ഒരു ബന്ധമില്ലെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ നാല് വര്‍ഷമായി ഭാരതിയമ്മ ഈ കേസിന്റെ പിന്നാലെയാണ്. ഈ കേസില്‍ നിന്ന് ഒഴിവാകാന്‍ ഭാരതിയമ്മയുടെ മുന്നില്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് കോടതിയില്‍ സാക്ഷി തന്നെ നേരിട്ടെത്തുകയായിരുന്നു.
ഇതല്ല യഥാര്‍ത്ഥ പ്രതി, യഥാര്‍ത്ഥ പ്രതിക്ക് 50 വയസ്സ് മാത്രമേ പ്രായമുണ്ടാകൂ. ഇവരെ തനിക്ക് അറിയുകയില്ലെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് അവസാനമാകുന്നത്. കേസുമായി മുന്നോട്ട് പോകാനില്ലെന്നും പരാതിക്കാര്‍ പറയുകയും ചെയ്തു.
്അതേസമയം, യഥാര്‍ത്ഥ പ്രതിയും ഇവരും തമ്മില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ത്തതാകാം, തന്റെ അഡ്രസ് പൊലീസില്‍ മാറ്റിക്കൊടുത്തതാകാം എന്നാണ് ഭാരതിയമ്മ കരുതുന്നത്. എന്നാല്‍ മഠത്തില്‍ എന്നാണ് ഇവരുടെ വീട്ടുപേര്. ഇതേ മേല്‍വിലാസമുള്ള നിരവധി വീടുകളുണ്ട്. അങ്ങനെ തങ്ങള്‍ക്ക് തെറ്റിയതാകാം എന്നാണ് പൊലീസ് വിശദീകരിക്കുന്നത്.












Click it and Unblock the Notifications