പെട്രോളിന് 88 പൈസ, ഡീസലിന് 84 പൈസ: എണ്ണ വിലകള്‍ ഇന്നും വർധിപ്പിക്കും
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. ഒരു ലീറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ബുനനാഴ്ച വർധിക്കുക. ബുധനാഴ്ച മുതല്‍ ഒരു ലീറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 112 രൂപ 40 പൈസയും, എറണാകുളത്ത് 110 രൂപ 41 പൈസയും, കോഴിക്കോട് 110 രൂപ 58 പൈസയും നല്‍കേണ്ടി വരും. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ആഭ്യന്തര എണ്ണ വിപണന കമ്പനികൾ ഇന്ധനവില പുതുക്കിയതോടെയാണ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരാൻ തുടങ്ങി. മാർച്ച് 22 ന് നാലര മാസത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിക്കുകയായിരുന്നു. അതിന് ശേഷം ഏഴ തവണയാണ് വർധനവ് ഉണ്ടായിരിക്കുന്നത്.

ആദ്യ നാല് തവണ, വില ലിറ്ററിന് 80 പൈസ വർധിപ്പിച്ചു. 2017 ജൂണിൽ പ്രതിദിന വില പരിഷ്‌കരണം അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ വർധനവായിരുന്നു ഇത്. ഞായറാഴ്ച, പെട്രോൾ വില ലിറ്ററിന് 50 പൈസയും ഡീസലിന് 55 പൈസയുമാണ് വർദ്ധിച്ചത്. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 35 പൈസയും വർധിച്ചു. ചൊവ്വാഴ്ച പെട്രോളിനും ഡീസലിനും യഥാക്രമം 80-85 പൈസയും 75 പൈസയുമായിരുന്നു വർധിപ്പിച്ചത്
ഒരാഴ്ച കൊണ്ട് ഒരു ലീറ്റർ പെട്രോളിന് 6 രൂപ 10 പൈസയും ഡീസലിന് 5 രൂപ 86 പൈസയുമാണ് വർധിപ്പിച്ചത്. രാജ്യത്തുടനീളം ഇന്ധന നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്, എന്നാൽ പ്രാദേശിക നികുതിയുടെ നിരക്ക് അനുസരിച്ച് വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.തിങ്കളാഴ്ച, ഉക്രെയ്നും റഷ്യയും സമാധാന ചർച്ചകൾക്കായി നീങ്ങുകയും ചൈനയിൽ ഇന്ധന ആവശ്യം കുറയുമെന്ന ഭയം മൂലവും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു.ചൊവ്വാഴ്ച, ക്രൂഡ് ഓയില്‍ വില 1.18 ഡോളർ അഥവാ 1.1 ശതമാനം ഇടിഞ്ഞ് ബാരലിന് 111.30 ഡോളറിലെത്തിയിരുന്നു.












Click it and Unblock the Notifications