ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു
ഇവരുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും നേരത്തെ വൈറൽ ആയിരുന്നു

ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. ഏറെ കൗതുകത്തോടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നകാര്യം സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.
നിരവധിപേരാണ് ഇവർക്ക് ആശംസകളും അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ആണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
കുഞ്ഞ് വാവ വന്നൂ . സഹദും കുഞ്ഞും Healthy ആണ് 😍😍😍 Ziya Excited ആയി പുറത്ത് കാത്തിരിക്കുന്നുണ്ട്❤️ ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് ; അത് കുഞ്ഞ് വലുതാകുമ്പോൾ പറയും ❤️💜
A healthy baby is born. not a baby girl or baby boy... after all who are we to assume their gender. let them grow and explore their identity💛💛💛
ആദം എഴുതി.
കുഞ്ഞ് ജനിച്ചതോടെ ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്. ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും അവർ നേരിട്ട വെല്ലുവിളികൾ ചെറുതായിരുന്നില്ല. ട്രാൻസ്ജെൻഡർ പങ്കാളികളായതു കൊണ്ടുതന്നെ നിയമനടപടികൾ ഇരുവരുടേയും ആഗ്രഹത്തിന് തടസമായി മാറി. തന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്‌നത്തിന് ഭർത്താവ് സഹദ് ഫാസിലിലൂടെ പൂർണതയേകുകയാണെന്ന് സിയ സോഷ്യൽ മീഡിയയിലൂടെ നേരത്തെ അറിയിച്ചിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകൾക്ക് സഹദിന് മറ്റ് ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയിൽ നിന്നാണ് സഹദ് ഗർഭം ധരിച്ചത്. മാർച്ച് 4നായിരുന്നു പ്രസവ തിയതി. കുഞ്ഞിനെ മിൽക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം. നർത്തകിയാണ് സിയ. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആണ് സഹദ്.
ഇവരുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും നേരത്തെ വൈറൽ ആയിരുന്നു .എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു എന്നാണ് സിയ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്..












Click it and Unblock the Notifications