കോഴിക്കോട് നഗരത്തില്‍ വീണ്ടും പെരുമ്പാമ്പിന്‍ കൂട്ടം: പിടികൂടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും പെരുമ്പാമ്പിന്‍ കൂട്ടം, കഴിഞ്ഞ ദിവസം ആറോളം പാമ്പുകളെ കൂട്ടത്തോടെ കണ്ട കനോലി കനാലിന് സമീപത്ത് തന്നെയാണ് ഇന്ന് മൂന്ന് പെരുമ്പാമ്പുകളെകൂടി കണ്ടെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ഇവയെ കണ്ടെത്തിയത്. ഒരെണ്ണം കരയിലും രണ്ടെണ്ണം വെള്ളത്തിലുമായിരുന്നു. നാട്ടുകാർ വിവരം അധികൃതരെ അറിയിച്ചെങ്കിലും സ്വാഭാവിക ആവാസ വ്യവസ്ഥയിലായതിനാല്‍ ഇവയെ പിടികൂടാന്‍ കഴിയില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
'പാമ്പിനെ പിടികൂടേണ്ട സാഹചര്യം നിലവിലില്ല. ഇപ്പോള്‍ അത് അവയുടെ ആവാസ കേന്ദ്രത്തിലാണുള്ളത്. ജനങ്ങള്‍ക്ക് യാതൊരു ഭീഷണിയും ഇല്ലാത്ത സാഹചര്യത്തിലാണ് നിലവില്‍ പാമ്പുകളുള്ളത്. കാഴ്ചകള്‍ കാണാന്‍ വേണ്ടി ആളുകള്‍ കൂടി നില്‍ക്കുന്നതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്'-ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവം അറിഞ്ഞതോടെ നഗരത്തില്‍ ഗതാഗതകുരുക്കുണ്ടായി. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് ആളുകളെ നിയന്ത്രിച്ചത്.

കഴിഞ്ഞ ദിവസം കാരപ്പറമ്പ് ഭാഗത്തായിരുന്നു കനോലി കനാലില്‍ പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തിയത്. ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന നിലയിലായിരുന്നു പെരുമ്പാമ്പുകള്‍. പ്രദേശത്ത് നേരത്തെയും പെരുമ്പാമ്പുകളെ കണ്ടെത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് കൂട്ടത്തോടെ പെരുമ്പാമ്പുകളെ കണ്ടെത്തുന്നത്.
ഒരേ വലുപ്പത്തിലുള്ളതായിരുന്നു ആറ് പെരുമ്പാമ്പുകളും.












Click it and Unblock the Notifications