Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഷ്പക്ഷ നിയമനം നടക്കില്ല, പുനഃസംഘടന അനുവദിക്കില്ലെന്ന് ഐ, ഐ ഗ്രൂപ്പുകൾ

തിരുവനന്തപുരം; സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ നഷ്ടപ്പെട്ട ആധിപത്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ എ ,ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്തുവില കൊടുത്തും ഇപ്പോൾ നേരിട്ട ക്ഷീണത്തിൽ ഔദ്യോഗിക പക്ഷത്തിന് മറുപടി നൽകുകയാണ് ലക്ഷ്യം. അതിനിടെ കെ സുധാകരന്റെ പുതിയ പ്രസ്താവനയോടെ ഡി സി സി ഭാരവാഹികളുടെ നിയമനത്തേയും എതിർക്കാനൊരുങ്ങുകയാണ് ഉമ്മൻ ചാണ്ടി-രമേശ് ചെത്തിത്തല ടീം.വിശദാംശങ്ങളിലേക്ക്

ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ

 ആയുധമാക്കി ഗ്രൂപ്പ് നേതാക്കൾ

പി സി സി പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടന്നാൽ താൻ മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രസ്താവനയാണ് ഇപ്പോൾ ഗ്രൂപ്പുകൾ ആയുധമാക്കിയിരിക്കുന്നത്. കെ പി സി സി അധ്യക്ഷൻ തന്നെ വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇനി പുനഃസംഘടന നടത്തുന്നതിൽ അടിസ്ഥാനമില്ലെന്നാണ് എ, ഐ ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടുന്നത്.

 ഇനി നിഷ്പക്ഷ നിയമനം നടക്കില്ല

അംഗത്വ വിതരണത്തിന് മുൻപാണ് അധ്യക്ഷൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. അതിനാൽ നിഷ്പക്ഷമായ നിയമനം ഇനി നടക്കില്ലെന്നാണ് ഗ്രൂപ്പുകളുടെ വാദം. നേരത്തേ കെ പി സി സി ഭാരാവഹി നിയമനത്തിൽ ഗ്രൂപ്പുകളുടെ നിർദ്ദേശം പരിഗണിച്ചിരുന്നുവെങ്കിലും മുതിർന്ന നേതാക്കൾ നിർദ്ദേശിച്ചവരെ ഉൾപ്പെടുത്തിയില്ലെന്ന ആക്ഷേപം ഇരു ഗ്രൂപ്പുകൾക്കും ഉണ്ട്. നേതൃത്വം ഇത് സംബന്ധിച്ച അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

 ഹൈക്കമാൻറ് ആശിർവാദത്തോടെ

ഇനി നടക്കാനിരിക്കുന്ന ഡി സി സി പുനഃസംഘടനയിൽ കൂടി തിരിച്ചടി നേരിട്ടാൽ പിടിച്ച് നിൽക്കാൻ പോലും സാധിക്കില്ലെന്ന് ഗ്രൂപ്പുകൾക്കറിയാം. ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ പൂർണമായും അവഗണിച്ച് കൊണ്ട് ഹൈക്കമാന്റ് ആശിർവാദത്തോടെയാണ് ഔദ്യോഗിക പക്ഷം നീങ്ങുന്നത് എന്നതിനാൽ ഇനി ഡി സി സി പുനഃസംഘടനയിൽ നിർദ്ദേശങ്ങൾ തേടിയാൽ പോലും അവസാന നിമിഷം പേരുകൾ അട്ടിമറിക്കപ്പെടുമെന്ന് നേതൃത്വം കരുതുന്നുണ്ട്.

 നിർദ്ദേശങ്ങൾ നൽകില്ലെന്ന്

ഇതോടെ പുനഃസംഘടനയുമായി മുന്നോട്ട് പോകരുതെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെടാണ് മുതിർന്ന നേതാക്കളുടെ നിലപാട്. മാത്രമല്ല ഭാരവാഹികളായി നിർദേശിക്കുന്നവരുടെ പട്ടിക നേതൃത്വത്തിന് കൈമാറേണ്ടതില്ലെന്നും ഇപ്പോൾ ഗ്രൂപ്പുകൾ സംയുക്തമായി തിരുമാനമെടുത്തിടുണ്ട്. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കെ പി സി സി പുനഃസംഘടനയ്ക്ക് പ്രസക്തിയില്ലെന്ന നിലപാടിലായിരുന്നു ഗ്രൂപ്പ് നേതാക്കൾ.

 പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ നേതൃത്വം

അതേസമയം പുനഃസംഘടനയ്ക്ക് ഹൈക്കമാൻഡിന്റെ അനുമതിയുണ്ടെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഡി സി സി തലത്തിൽ ഭാരവാഹികളെ നിശ്ചയിക്കണമെന്നും നേതൃത്വം വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും മാസങ്ങൾ ഉണ്ടെന്നിരിക്കെ പുനഃസംഘടന എതിർക്കുന്നത് അംഗീകരിക്കാനവില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു.

 ഗ്രൂപ്പ് വിട്ട നേതാക്കൾ തിരിച്ചെത്തുമെന്ന്

അതിനിടെ സംഘടന തിരഞ്ഞെടുപ്പ് നടന്നാൽ പാർട്ടി പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ. സാധാരണ പ്രവർത്തകർക്കിടയിൽ രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിയ്ക്കും തന്നെയാണ് കൂടുതൽ സ്വീകാര്യത ഉള്ളതെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടൽ. പതിവില്‍ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പ് പോരില്ലാതെ ഇരുവരും സംയു്കതമായി നീങ്ങിയാൽ ഔദ്യോഗിക നേതൃത്വത്തിന് പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്നും നേതാക്കൾ കരുതുന്നു. ഇത്തരത്തിൽ കരുത്ത് കാട്ടുന്നതോടെ ഗ്രുപ്പുകളിൽ നിന്നും അകന്ന് ഔദ്യോഗിക പക്ഷവുമായി അടുത്ത നേതാക്കൾ വീണ്ടും തിരിച്ചെത്തുമെന്നും നേതൃത്വം കരുതുന്നുണ്ട്.

 ആരാകും പ്രസിഡന്റ് സ്ഥാനാർത്ഥി?

എന്നാൽ ഒറ്റക്കെട്ടായി നീങ്ങുമെന്ന് പറയുമ്പോഴും ആരാകും ഗ്രൂപ്പുകളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല തന്നെ മത്സരിച്ചേക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. അതേസമയം കെ സുധാകരൻ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് വി ഡി സതീശൻ രംഗത്തെത്തിയിട്ടുണ്ട്. സുധാകരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നും അതിനാൽ മത്സരിക്കുമെന്ന പ്രസ്താവനയിൽ തെറ്റില്ലെന്നുമാണ് സതീശൻ പ്രതികരിച്ചത്.

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+