കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം കേടായത് പണിയായി; കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ കൊച്ചിയില്‍ പിടിയിലായി

Google Oneindia Malayalam News

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന വിമാനത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം സ്വദേശി സമദ് ആണ് കസ്റ്റംസിന്റെ പിടിയില്‍ ആയത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താനിരുന്ന സ്വര്‍ണം ആണ് എറണാകുളം കസ്റ്റംസ് പിടികൂടിയത്. അരയില്‍ തോര്‍ത്തു കെട്ടി അതിനകത്ത് ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം.

70 ലക്ഷം രൂപ വില വരുന്ന 1650 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് സമദില്‍ നിന്ന് പിടിച്ചെടുത്തത്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താനായിരുന്നു സമദ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്റിംഗ് ആവശ്യമായി വന്നതോടെ ആണ് സമദ് പിടിക്കപ്പെട്ടത്. മറ്റൊരു വിമാനത്തില്‍ യാത്രായാക്കാന്‍ പരിശോധിക്കപ്പെട്ടപ്പോഴാണ് സമദിന് പിടിവീണത്. പരിശോധനക്കിടെ സ്വര്‍ണം ഉപേക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് സമദിനെ കസ്റ്റംസ് പിടിച്ചത്.

sS

'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി

ഇന്നലെ ജിദ്ദയില്‍ നിന്നു പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനമാണ് കോഴിക്കോട് ഇറക്കാനാവാതെ കൊച്ചിയിലേക്കു വഴി തിരിച്ചു വിട്ടത്. കൊച്ചിയില്‍ രണ്ടിലേറെ തവണ നടത്തിയ ശ്രമങ്ങള്‍ക്ക് ശേഷമാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. കൊച്ചി വിമാനത്താവളത്തില്‍ ഒരു മണിക്കൂറിലേറെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമായിരുന്നു ലാന്‍ഡിങ്. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്.

ഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗംഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗം

യാത്രക്കാരെ മുഴുവന്‍ കൊച്ചി വിമാനത്താവളത്തില്‍ ഇറക്കി ടെര്‍മിനലിലേക്കു മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരിലേക്കു കൊണ്ടുപോകുകയായിരുന്നു. സ്‌പൈസ്‌ജെറ്റ് വിമാനം കോഴിക്കോട് ഇറങ്ങാന്‍ ഏതാനും സമയം മാത്രം ബാക്കിയുള്ളപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കോഴിക്കോട് വിമാനത്താവളത്തിലേത് അപകടകരമായ ടേബിള്‍ ടോപ് റണ്‍വെ ആണ്.

കഷ്ടകാലം ഒഴിഞ്ഞു.. ഇന്ന് മുതല്‍ ഭാഗ്യകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ നിങ്ങള്‍?കഷ്ടകാലം ഒഴിഞ്ഞു.. ഇന്ന് മുതല്‍ ഭാഗ്യകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ നിങ്ങള്‍?

അതിനാല്‍ അപകടസാധ്യത മുന്നില്‍ക്കണ്ട് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. മൂന്ന് കുട്ടികളടക്കം 191 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ജിദ്ദയില്‍ നിന്ന് വന്ന സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ദുബൈയില്‍ നിന്ന് എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ആണ് യാത്രക്കാരെ പിന്നീട കോഴിക്കോട് എത്തിച്ചത്.

English summary
A man who tried to smuggle gold through karippur airport is arrested in Nedumbassery airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X