കേരളം അന്ധന്‍മാരുടെ നാടാകും; അധികം വൈകില്ല!! എല്ലാത്തിനും കാരണം പ്രമേഹം, പുതിയ കണക്ക്

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: മലയാളികളെ കാര്‍ന്നു തിന്നുന്ന രോഗമായി മാറുകയാണ് പ്രമേഹം. സംസ്ഥാനത്ത് അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇതൊക്കെ അല്‍പ്പം പഴയ വിവരങ്ങളാണെങ്കിലും പുതിയ കണക്ക് കൂടുതല്‍ ഞെട്ടിക്കുന്നതാണ്. കേരളത്തിലെ പ്രമേഹ ബാധിതരില്‍ കൂടുതല്‍ പേര്‍ക്കും അന്ധത പടരുന്നുണ്ടെന്നാണ് പുതിയ വിവരം.

സംസ്ഥാനത്തെ പ്രമേഹ ബാധിതരില്‍ വന്‍തോതില്‍ അന്ധത പടരുന്നുണ്ട്. നാല് പ്രമേഹ രോഗികളെ പരിശോധിച്ചാല്‍ ഒരാള്‍ക്ക് കാഴ്ചക്കുറവുണ്ടാകുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഇത്തരം പ്രവണത കാണപ്പെടുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ ചികില്‍സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതുമാണ് ഈ അന്ധത.

വളരെ വൈകി പരിശോധന

വളരെ വൈകി പരിശോധന

എന്നാല്‍ മിക്കയാളുകളും വളരെ വൈകിയാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതും അസുഖം കണ്ടെത്തുന്നതും. ചെറു പ്രായത്തില്‍ അത്ര പ്രകടമാവാത്ത അസുഖമാണിത്. പ്രായം കൂടിയവരില്‍ കൂടുതലായി കാണുന്നുമുണ്ട്. അസുഖം മൂര്‍ഛിക്കുമ്പോഴാണ് അന്ധതയിലേക്ക് കടക്കുക. വൈകിയുള്ള ചികില്‍സ ചിലപ്പോള്‍ ഫലം കണ്ടെന്ന് വരില്ല.

പ്രമേഹം നിയന്ത്രിച്ച് നേരിടാം

പ്രമേഹം നിയന്ത്രിച്ച് നേരിടാം

ആഗോളതലത്തില്‍ തന്നെ പ്രമേഹം കാഴ്ച ശക്തി നഷ്ടപ്പെടാന്‍ പ്രധാനമായ ഒരു കാരണമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ ഡോ. എന്‍എസ്ഡി രാജു പറയുന്നു. എന്നാല്‍ പ്രമേഹം നിയന്ത്രിച്ച് ഈ അന്ധത ഇല്ലാതാക്കാനും സാധിക്കും. നേരത്തെ അസുഖം തിരിച്ചറിയാന്‍ സാധിക്കണമെന്നതാണ് ഇതില്‍ പ്രധാനം.

 ഭക്ഷണ നിയന്ത്രണം

ഭക്ഷണ നിയന്ത്രണം

പ്രമേഹം മൂലമുള്ള അന്ധതയ്ക്ക് കാരണമായേക്കാവുന്ന സാധ്യതകള്‍ തടയുകയാണ് ആദ്യപോംവഴി. കേരളത്തില്‍ ഇതൊരു മഹാ വിപത്തായി മാറുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ കാണുകയാണ് സര്‍ക്കാരും. ആരോഗ്യകരമായ ജീവിതരീതി പിന്തുടരുക എന്നത് മാത്രമാണ് പ്രമേഹം തടയാന്‍ പ്രധാന വഴി. ഭക്ഷണ നിയന്ത്രണം മലയാളികളുടെ സ്വഭാവത്തില്‍ ഇതുവരെ സ്ഥാനം പിടിച്ചിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് പ്രമേഹ രോഗ വിദഗ്ധനായ ഡോ. സീനജ് ചന്ദ്രന്‍ അഭിപ്രായപ്പെടുന്നു.

പരിശോധനകള്‍ ഇങ്ങനെ

പരിശോധനകള്‍ ഇങ്ങനെ

പാരമ്പര്യമായി പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ പ്രമേഹം കൂടുതല്‍ വ്യാപകമാകുന്നത് അശ്രദ്ധമായ ജീവിത രീതി കൊണ്ടാണ്. പ്രമേഹമുള്ള എല്ലാവരും ആറ് മാസത്തിലൊരിക്കല്‍ കണ്ണ് പരിശോധിക്കുന്നത് നന്നാകും. പ്രമേഹമുള്ളവര്‍ രക്തം മാത്രം പരിശോധിച്ച് അളവ് നോക്കി സംതൃപ്തരാകുകയാണ് സാധാരണ ചെയ്യുക. അത് പോര, പകരം കണ്ണ്, പല്ല്, വൃക്കയുടെ പ്രവര്‍ത്തനം, കൊളസ്‌ട്രോള്‍ എന്നിവ ആറ് മാസത്തിലൊരിക്കല്‍ പരിശോധിക്കണം.

കേരളത്തിലെ 20 ശതമാനം

കേരളത്തിലെ 20 ശതമാനം

കേരളത്തിലെ 20 ശതമാനം പ്രമേഹരോഗികളുമുള്ളത് എറണാകുളം ജില്ലയിലാണെന്ന് ഈ രംഗത്തെ വിദഗ്ധനായ ഡോ. ബിജു രാജു പറയുന്നു. ഇതില്‍ 25 ശതമാനം ആളുകള്‍ക്ക് കാഴ്ചയെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. കൃത്യമായ പരിശോധനയും ഭക്ഷണ ക്രമവും കൊണ്ട് പ്രതിസന്ധി മറികടക്കാം. പക്ഷേ, പലപ്പോഴും പരിശോധനകള്‍ വേണ്ട വിധം നടക്കുന്നില്ല.

English summary
A quarter of Kerala’s diabetes patients suffers from diabetic retinopathy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്