കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ തണ്ടൊടിഞ്ഞ് താമര: 130 ലേറെ സീറ്റുകളുമായി ആപ്പ് അധികാരത്തിലേക്ക്, ദയനീയമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ദില്ലി മുന്‍സിപ്പല്‍ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കൃത്യമായ മുന്നേറ്റം തുടർന്ന് എ എ പി. തുടക്കത്തില്‍ ബി ജെ പിക്കായിരുന്നു മുന്‍തൂക്കമെങ്കിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എ എ പി ഒന്നാം സ്ഥാനത്തേക്ക് കയറി വരികയായിരുന്നു. വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിട്ടപ്പോൾ ആകെയുള്ള 250 വാർഡുകളിൽ 134 എണ്ണത്തിൽ എ എ പിയാണ് മുന്നിട്ട് നില്‍ക്കുന്നത്.

തുടക്കത്തില്‍ ബി ജെ പിയുടെ സീറ്റ് നില 130 ന് മുകളില്‍ പോയിരുന്നെങ്കിലും നിലവില്‍ അവർ 104 വാർഡുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെണ്ണല്‍ പൂർത്തിയായ 175 സീറ്റുകളില്‍ എ എ പി 100, ബി ജെ പി 70, കോൺഗ്രസ് 4, ഒരിടത്ത് സ്വതന്ത്രന്‍ എന്നിങ്ങനെയാണ് സീറ്റ് നില.

എം സി ഡി തിരഞ്ഞെടുപ്പ് ആം ആദ്മി പാർട്ടി

എം സി ഡി തിരഞ്ഞെടുപ്പ് ആം ആദ്മി പാർട്ടി തൂത്തുവാരുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ബി ജെ പിക്ക് സാധിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മനീഷ് സിസോദിയയും രാഘവ് ഛദ്ദയും ഡൽഹി മുഖ്യമന്ത്രിയും എ എ പി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലേക്കെത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഇവർക്കൊപ്പമുണ്ടായിരുന്നു.

'സിനിമയില്‍ ചിലർ പിന്നില്‍ നിന്ന് കുത്തിയെന്ന് റോബിന്‍'; പ്രശസ്തി കണ്ട് കൂടിയവരുമുണ്ടെന്നും ലേഖ'സിനിമയില്‍ ചിലർ പിന്നില്‍ നിന്ന് കുത്തിയെന്ന് റോബിന്‍'; പ്രശസ്തി കണ്ട് കൂടിയവരുമുണ്ടെന്നും ലേഖ

എക്സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ

എക്സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ എ എ പി ഓഫീസ് രാവിലെ മുതൽ ബലൂണുകളാലും ആഹ്ളാദ പോസ്റ്ററുകളാലും അലങ്കരിച്ചിരുന്നു. നാല് എക്‌സിറ്റ് പോൾ ഫലങ്ങൾ 155 വാർഡുകളിൽ ആം ആദ്മി പാർട്ടി വിജയിക്കുമെന്നായിരുന്നു പ്രവചിച്ചത്. ബി ജെ പിക്ക് 84 സീറ്റും കോൺഗ്രസിന് പരമാവധി ഏഴ് സീറ്റും പ്രവചിക്കപ്പെട്ടു.

സിന്ദാല മിഴി തുറക്കും, സൗദി ലോകത്തെ ഞെട്ടിക്കും: ഇനി ഒരു വർഷം മാത്രം, സല്‍മാന്റെ സ്വപ്ന പദ്ധതിസിന്ദാല മിഴി തുറക്കും, സൗദി ലോകത്തെ ഞെട്ടിക്കും: ഇനി ഒരു വർഷം മാത്രം, സല്‍മാന്റെ സ്വപ്ന പദ്ധതി

കഴിഞ്ഞ 24 വർഷമായി ബി ജെ പി

കഴിഞ്ഞ 24 വർഷമായി ബി ജെ പി ഡൽഹി സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടില്ലെങ്കിലും, കോൺഗ്രസ്, എഎപി സർക്കാരുകളിലൂടെ എംസിഡിയുടെ നിയന്ത്രണം ശക്തമാണ്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി 70ൽ 67 സീറ്റുകൾ നേടി റെക്കോർഡ് നേട്ടം കൈവരിച്ചപ്പോഴും രണ്ട് വർഷത്തിന് ശേഷം ബിജെപി 272ൽ 181 സീറ്റുമായി എംസിഡി നിലനിർത്തി. എഎപി 48ഉം കോൺഗ്രസ് 30ഉം നേടി രണ്ടാമതെത്തി.

Eye Health: കണ്ണാണ്, സൂക്ഷിക്ഷണം; അലസത പാടില്ല: കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം, എന്ത് പാടില്ല

കഴിഞ്ഞ 24 വർഷമായി ബി ജെ പിക്ക് ഡൽഹിയില്‍

കഴിഞ്ഞ 24 വർഷമായി ബി ജെ പിക്ക് ഡൽഹിയില്‍ സംസ്ഥാന സർക്കാർ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും എം സി ഡിയില്‍ ശക്തമായ ആധിപത്യമാണുള്ളത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ എ പി 70ൽ 67 സീറ്റുകൾ നേടി റെക്കോർഡ് നേട്ടം കൈവരിച്ചപ്പോഴും രണ്ട് വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി 272ൽ 181 സീറ്റുമായി എംസിഡി നിലനിർത്തി. അന്ന് എ എ പി 48ഉം കോൺഗ്രസ് 30ഉം സീറ്റുകളായിരുന്നു നേടിയത്.

ആകെ 1300ൽ അധികം സ്ഥാനാർത്ഥികളാണ്

നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിലൂടെ ഡൽഹിയുടെ ഭരണത്തിന്റെ ഭാഗങ്ങൾ നിയന്ത്രിക്കുന്ന എഎപിയും ബിജെപിയും എല്ലാ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. സാങ്കേതിക കാരണങ്ങളാൽ മൂന്ന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയതിനാൽ 247 വാർഡുകളിലാണ് കോൺഗ്രസ് മത്സരം. ആകെ 1300ൽ അധികം സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. പ്രധാനമന്ത്രിമാരേയും കേന്ദ്ര മന്ത്രിമാരേയും ഇറക്കി വലിയ പ്രചരണമായിരുന്നു എം സി ഡിയില്‍ ബി ജെ പി നടത്തിയത്.

English summary
A setback for BJP in MCD elections: Aapp to power with more than 130 seats, Congress miserably
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X